Wednesday, May 1, 2024
HomeKeralaസംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടിയേക്കും; ബോർഡിന് സാമ്പത്തിക ബാധ്യതയെന്ന് വൈദ്യുതി മന്ത്രി

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടിയേക്കും; ബോർഡിന് സാമ്പത്തിക ബാധ്യതയെന്ന് വൈദ്യുതി മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക‌് (elecricity rates)വർധിപ്പിച്ചേക്കും(increase). നിരക്ക് കൂട്ടേണ്ടി വരുമെന്ന് വൈദ്യുതി മന്ത്രി കെ ക‌ൃഷ്ണൻ കുട്ടി(k krishnankutty) ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. വൈദ്യുതി ബോർഡിന്റെ സാമ്പത്തിക ബാധ്യത നികത്തണമെന്നും അദ്ദേഹം പറഞ്ഞു.

റഗുലേറ്ററി കമ്മീഷനോട് നിരക്ക് വർധന ആവശ്യപെടും. എത്ര രൂപ കൂട്ടണമെന്ന് ബോർഡ് തീരുമാനിക്കും. നയപരമായ തീരുമാനം മുഖ്യമന്ത്രിയുമായി ആലോചിച്ച് സ്വീകരിക്കുമെന്നും മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.

കുറഞ്ഞത് 10ശതമാനം വരെ വർധന ബോർഡ് ആവശ്യപ്പെടുമെന്നാണ് സൂചന. നിരക്ക് വർധന എത്ര വേണമെന്ന് വ്യക്തമാക്കിയുള്ള താരിഫ് പെറ്റീഷൻ പെറ്റീഷൻ ഡിസംബർ 31ന് മുമ്പ് നൽകാൻ ബോർഡിന് നിർദേശം കിട്ടിയിട്ടുണ്ട്. തുടർന്ന് ഹിയറിങ് നടത്തി റ​ഗുലേറ്ററി കമ്മിഷനാണ് അന്തിമ തീരുമാനമെടുക്കുക.

 അടുത്ത അഞ്ച് വർഷത്തേക്കുള്ള പുതുക്കിയ നിരക്ക് ഏപ്രിൽ ഒന്നിന് നിലവിൽ വരും . 2019 ജൂലൈയിലായിരുന്നു അവസാനം നിരക്ക് കൂട്ടിയത്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular