Saturday, April 27, 2024
HomeKeralaഅസഹ്യമായ ചൂട്, ബസില്‍ കയറാന്‍ ആളില്ല; കെഎസ്‌ആര്‍ടിസി സ്വിഫ്റ്റില്‍ കര്‍ട്ടന്‍ പരിഗണനയില്‍

അസഹ്യമായ ചൂട്, ബസില്‍ കയറാന്‍ ആളില്ല; കെഎസ്‌ആര്‍ടിസി സ്വിഫ്റ്റില്‍ കര്‍ട്ടന്‍ പരിഗണനയില്‍

തിരുവനന്തപുരം: അസഹ്യമായ ചൂടിനെക്കുറിച്ച്‌ യാത്രക്കാര്‍ പരാതിപ്പെട്ടതിന് പിന്നാലെ കെഎസ്‌ആര്‍ടിസി സ്വിഫ്റ്റ് ബസില്‍ കര്‍ട്ടന്‍ ഇടുന്ന കാര്യം പരിഗണിക്കുന്നു.

ബസില്‍ മുന്നിലേക്കും പിന്നിലേക്കും നീക്കാവുന്ന ചില്ലുകളാണുള്ളത്. ഇതിലൂടെ ശക്തമായ വെയില്‍ അനുഭവപ്പെടുന്ന സാഹചര്യത്തില്‍ ബസില്‍ യാത്ര ചെയ്യാന്‍ ആളുകള്‍ മടികാണിക്കുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് നടപടി.

ബസ് ബോഡി കോഡില്‍ കേന്ദ്രസര്‍ക്കാര്‍ മാറ്റങ്ങള്‍ വരുത്തിയിരുന്നു. പെട്ടന്ന് തീപിടിക്കാന്‍ സാധ്യതയുള്ള സാധനസാമഗ്രിഹകള്‍ ഒഴിവാക്കിയിരുന്നു. പഴയരീതിയിലെ ഷട്ടറുകളുടെ ഉപയോഗം നിര്‍ത്തുകയും പകരം ഗ്ലാസുകള്‍ നിര്‍ബന്ധമാക്കുകയുമായിരുന്നു.

ബസുകളില്‍ കര്‍ട്ടന്‍ വ്യാപകമാക്കുന്നതിലൂടെ വെയിലേല്‍ക്കുന്ന പ്രശ്‌നത്തിന് പരിഹാരം കാണാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഒരു കെഎസ്‌ആര്‍ടിസി സ്വിഫ്റ്റ് ബസില്‍ കര്‍ട്ടന്‍ ഇട്ടിട്ടുണ്ട്. ഇത് വ്യാപിപ്പിച്ചേക്കും. നിര്‍മ്മാണ വേളയില്‍ 50 ശതമാനത്തോളം പ്രകാശം തടയാന്‍ കഴിയുന്ന ടിന്റഡ് ഗ്ലാസുകള്‍ ഉപയോഗിക്കാറുണ്ട്. ഇത് ചെലവേറിയ കാര്യമായതുകൊണ്ട് തന്നെ ഇതേക്കുറിച്ച്‌ കെഎസ്‌ആര്‍ടിസി ചിന്തിച്ചിരുന്നില്ല. എന്നാല്‍ സ്വകാര്യ ഓപറേറ്റര്‍മാര്‍ കര്‍ട്ടന്‍ ഉപയോഗിക്കാറുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular