Saturday, April 27, 2024
HomeKeralaസത്യഭാമയ്‌ക്കെതിരേ മനുഷ്യാവകാശ കമ്മിഷന്‍ കേസെടുത്തു

സത്യഭാമയ്‌ക്കെതിരേ മനുഷ്യാവകാശ കമ്മിഷന്‍ കേസെടുത്തു

തൃശൂര്‍: നര്‍ത്തകന്‍ ആര്‍.എല്‍.വി. രാമകൃഷ്‌ണനുനേരേ ജാതി അധിക്ഷേപം നടത്തിയെന്ന ആക്ഷേപത്തിനു കാരണമായ വിവാദ പരാമര്‍ശങ്ങളുടെ പേരില്‍ കലാമണ്ഡലം സത്യഭാമയ്‌ക്കെതിരേ മനുഷ്യാവകാശ കമ്മിഷന്‍ കേസെടുത്തു.

തൃശൂര്‍ ജില്ലാ പോലീസ്‌ മേധാവിയും സാംസ്‌കാരിക വകുപ്പ്‌ ഗവ. സെക്രട്ടറിയും പരാമര്‍ശം പരിശോധിച്ച്‌ 15 ദിവസത്തിനകം റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കണമെന്നു കമ്മിഷന്‍ അംഗം വി.കെ. ബീനാകുമാരി ആവശ്യപ്പെട്ടു.
മാധ്യമവാര്‍ത്തയുടെ അടിസ്‌ഥാനത്തില്‍ സ്വമേധയാ രജിസ്‌റ്റര്‍ ചെയ്‌ത കേസിലാണ്‌ നടപടി. ഒരു യൂട്യൂബ്‌ ചാനലിനു നല്‍കിയ അഭിമുഖത്തിലായിരുന്നു വിവാദ പ്രസ്‌താവന.
“മോഹിനിയാട്ടം ചെയ്യുന്ന കുട്ടി, ആണായാലും പെണ്ണായാലും മോഹിനിയായിരിക്കണം. മോഹിനിയാകുമ്ബോള്‍ അത്യാവശ്യം സൗന്ദര്യമൊക്കെ വേണം. കറുത്ത ആള്‍ക്കാര്‍ കളിക്കാന്‍ പാടില്ലെന്നില്ല. അതു പെണ്‍കുട്ടികളാണെങ്കില്‍ കുഴപ്പമില്ല. ആണ്‍കുട്ടികളാണെങ്കില്‍ എന്റെ അഭിപ്രായത്തില്‍ കുറച്ചു സൗന്ദര്യം വേണം. ഇയാളെ കണ്ടു കഴിഞ്ഞാല്‍ കാക്കയുടെ നിറം. കാല്‍ അകത്തിവച്ചു കളിക്കേണ്ട കലാരൂപമാണു മോഹിനിയാട്ടം. ആണ്‍പിള്ളേരിലും നല്ല സൗന്ദര്യമുള്ളവരുണ്ട്‌. ഇവനെ കണ്ടു കഴിഞ്ഞാല്‍ പെറ്റ തള്ള പോലും സഹിക്കില്ല. ഞാന്‍ പൊതു അഭിപ്രായമാണു പറഞ്ഞത്‌. ഓരോരുത്തര്‍ക്കും ഓരോ അഭിപ്രായമായിരിക്കും. വ്യക്‌തിപരമായി ആരെയും പറഞ്ഞിട്ടില്ല. കറുത്ത കുട്ടികള്‍ നൃത്തം പഠിക്കാന്‍ വന്നാല്‍ പരിശീലനം കൊടുക്കും. എന്നാല്‍, മത്സരത്തിനു പോകേണ്ടെന്നു പറയും. ഒരു തൊഴിലായി പഠിച്ചോ, മത്സരത്തിനു പോകുമ്ബോ സൗന്ദര്യത്തിന്‌ ഒരു കോളം ഉണ്ട്‌, അവര്‍ മാര്‍ക്കിടില്ല”-എന്നിങ്ങനെയായിരുന്നു സത്യഭാമയുടെ വിവാദ പരാമര്‍ശവും അതിന്‌ അവര്‍ നല്‍കിയ വിശദീകരണവും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular