Tuesday, April 30, 2024
HomeKeralaറിട്ട. പോലീസ് ഉദ്യോഗസ്ഥൻ്റെ വീടിന് തീപിടിച്ചു

റിട്ട. പോലീസ് ഉദ്യോഗസ്ഥൻ്റെ വീടിന് തീപിടിച്ചു

കൂത്തുപറമ്ബ് ആയിത്തറ മമ്ബറത്ത് വീടിന് തീപിടിച്ച്‌ വൻ നാശനഷ്ടം. ആയിത്തറ മമ്ബറം ഗവ ഹയർ സെക്കൻഡറി സ്കൂള്‍ സമീപത്തെ റിട്ട:എസ് ഐ കെ ജയപ്രകാശിൻ്റെ വീട്ടിലാണ് തീപിടുത്തമുണ്ടായത്.

അപകടത്തില്‍ അടുക്കള പൂർണ്ണമായും കത്തിനശിച്ചു. കൂത്തുപറമ്ബ് ആയിത്തറ മമ്ബറം ഗവ ഹയർ സെക്കൻഡറി സ്കൂള്‍ സമീപം തിരുവോണം വീട്ടില്‍ റിട്ട:എസ് ഐ കെ ജയപ്രകാശിൻ്റെ വീട്ടിലാണ് തീ പിടുത്തമുണ്ടായത്. അടുക്കളഭാഗത്താണ് തീപിടുത്തം ഉണ്ടായത്. ഫ്രിഡ്ജ് , മിക്സി, ഫാൻ, ഇൻഡക്ക്ഷൻ കുക്കർ, വയറിങ്ങ് എന്നിവങ്ങനെ വലിയ നാശ നഷ്ടമാണ് ഉണ്ടായത്.

ചുമരും സീലിങ്ങും വിണ്ട് കീറിയ നിലയിലാണ് ഉള്ളത്. ജയപ്രകാശം കുടുംബവും പുറത്തുപോയ സമയത്താണ് തീപിടുത്തം ഉണ്ടായത്. സമീപവാസികള്‍ വിവരം അറിയിച്ചത് തുടർന്ന് ജയപ്രകാശ് തിരിച്ച്‌ വന്ന് വീട് തുറന്ന് നോക്കിയപ്പോള്‍ അടുക്കള മുഴുവൻ തീപിടിച്ച്‌ കത്തുന്നതാണ് കണ്ടത്. വീട്ടിലെ പൈപ്പ് ഉപയോഗിച്ച്‌ തിയണച്ചു. അടുക്കളയില്‍ ഗ്യാസ് സിലിണ്ടർ ഉണ്ടായിരുന്നെങ്കിലും ഉടൻ തന്നെ പുറത്തേക്ക് മാറ്റാൻ കഴിഞ്ഞത് വലിയഅപകടം ഒഴിവായി. ഷോർട്ട് സർക്ക്യൂട്ട് ആണ് തീപിടുത്തത്തിന് കാരണമെന്ന് സംശയിക്കുന്നു. രണ്ട് ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു. പഞ്ചായത്ത് വില്ലേജ് അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular