Wednesday, May 1, 2024
HomeKeralaസാധാരണക്കാര്‍ക്ക് സ്വപ്നം കാണാത്ത തരത്തിലേക്ക് സ്വര്‍ണം മാറുന്നു, വിഷു കഴിഞ്ഞപ്പോള്‍ ഉണ്ടായത് വൻവര്‍ദ്ധന

സാധാരണക്കാര്‍ക്ക് സ്വപ്നം കാണാത്ത തരത്തിലേക്ക് സ്വര്‍ണം മാറുന്നു, വിഷു കഴിഞ്ഞപ്പോള്‍ ഉണ്ടായത് വൻവര്‍ദ്ധന

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വർണവിലയില്‍ വർദ്ധനവ്. 440 രൂപയുടെ വർദ്ധനവാണ് ഇന്നുണ്ടായത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 53,640 രൂപയാണ്.

ഒരു ഗ്രാം സ്വർണത്തിന്റെ വില 6,983 രൂപയുമായി. കഴിഞ്ഞ ദിവസത്തെ ഒരു പവൻ സ്വർണത്തിന്റെ വില 53,200 രൂപയായിരുന്നു. ഈ മാസം ആദ്യത്തോടെയാണ് ഒരു പവൻ സ്വർണത്തിന്റെ വില അര ലക്ഷത്തിന്റെ മുകളില്‍ കടന്നത്. ഏപ്രില്‍ രണ്ടിനാണ് സ്വർണവിലയില്‍ താരതമ്യേന കുറവ് സംഭവിച്ചത്. അന്നത്തെ ഒരു പവൻ സ്വർണത്തിന്റെ വില 50,680 രൂപയായിരുന്നു. അതേസമയം, വെളളിവിലയില്‍ വലിയ വ്യത്യാസങ്ങളൊന്നും സംഭവിച്ചിട്ടില്ല.

കേന്ദ്ര ബാങ്കുകള്‍ സ്വർണം വാങ്ങികൂട്ടുന്നു

സാമ്ബത്തിക മേഖലയിലെ അനിശ്ചിതത്വം ശക്തമായതോടെ ഏഷ്യയിലെ വിവിധ കേന്ദ്ര ബാങ്കുകള്‍ വൻ തോതില്‍ സ്വർണം വാങ്ങികൂട്ടുന്നു. ഇന്ത്യയും ചൈനയും അടക്കമുള്ള രാജ്യങ്ങള്‍ സ്വർണത്തിന്റെ വാങ്ങല്‍ ശക്തമാക്കിയെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ചൈനയുടെ സ്വർണ ശേഖരം മാർച്ചില്‍ 7.27 കോടി ട്രോയി ഔണ്‍സായാണ് ഉയർന്നത്.

ഏപ്രിലിലെ സ്വർണനിരക്ക് (22 കാരറ്റ്)

ഏപ്രില്‍ 15 ₹53,640

ഏപ്രില്‍ 14 ₹53,200

ഏപ്രില്‍ 13 ₹53,200

ഏപ്രില്‍ 12 ₹53,760

ഏപ്രില്‍ 11 ₹52,960

ഏപ്രില്‍ 10 ₹52,880

ഏപ്രില്‍ 09 ₹52,800

ഏപ്രില്‍ 08 ₹52,520

ഏപ്രില്‍ 07 ₹52,280

ഏപ്രില്‍ 06 ₹52,280

ഏപ്രില്‍ 05 ₹ 51,320

ഏപ്രില്‍ 04 ₹51,680

ഏപ്രില്‍ 03 ₹51,280

ഏപ്രില്‍ 02 ₹50,680

ഏപ്രില്‍ 01 ₹50,880

മാർച്ച്‌ 15മുതലുളള സ്വർണനിരക്ക് (22 കാരറ്റ്)

മാർച്ച്‌ 25 ₹49,000

മാർച്ച്‌ 24 ₹49,000

മാർച്ച്‌ 23 ₹49,000

മാർച്ച്‌ 22 ₹49,080

മാർച്ച്‌ 21 ₹49,440

മാർച്ച്‌ 20 ₹48640

മാർച്ച്‌ 19 ₹48,640

മാർച്ച്‌ 18 ₹48,280

മാർച്ച്‌ 17 ₹48,480

മാർച്ച്‌ 16 ₹48,480

മാർച്ച്‌ 15 ₹48,480

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular