Wednesday, May 1, 2024
HomeKerala'ജനങ്ങളുടെ പ്രശ്ന പരിഹാരത്തിനാകണം രാഷ്ട്രീയം, അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍ക്ക് നിയമപരമായ പോംവഴി ഉണ്ട്'; കോണ്‍ഗ്രസിനെതിരെ രാജീവ് ചന്ദ്രശേഖര്‍

‘ജനങ്ങളുടെ പ്രശ്ന പരിഹാരത്തിനാകണം രാഷ്ട്രീയം, അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍ക്ക് നിയമപരമായ പോംവഴി ഉണ്ട്’; കോണ്‍ഗ്രസിനെതിരെ രാജീവ് ചന്ദ്രശേഖര്‍

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കമ്മീഷൻ ശശി തരീരിന് താക്കീത് നല്‍കിയതില്‍ പ്രതികരണവുമായി എൻഡിഎ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖർ.

വാഗ്ദാനം പാലിക്കാതിരിക്കുകയും പിന്നെ കാണുമ്ബോ കള്ളം പറയുകയും ചെയ്യുന്നത് കോണ്‍ഗ്രസാണെന്ന് ചന്ദ്രശേഖർ പറഞ്ഞു.

ജനങ്ങളുടെ പ്രശ്ന പരിഹാരത്തിനാകണം രാഷ്ട്രീയം. അടിസ്ഥാനമില്ലാത്ത ആരോപണം ഉന്നയിച്ചാല്‍ നിയമപരമായ പോംവഴി ഉണ്ട്. നുണ പറയുന്നത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു. ജനങ്ങളുടെ ശ്രദ്ധ തിരിക്കാൻ നിരന്തരം നുണ പറയുകയാണ്. പതിനഞ്ച് വർഷം ഒന്നും ചെയ്യാതെ കുത്തിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം വികസത്തിന് എന്ത് നയമുണ്ട് എന്നത് ഇനിയെങ്കിലും പറയാൻ കോണ്‍ഗ്രസും സിപിഎമ്മും തയ്യാറാകണമെന്നും എൻഡിഎ സ്ഥാനാർഥി വ്യക്തമാക്കി.

എൻഡിഎ സ്ഥാനാർഥി പണം നല്‍കി സമുദായിക നേതാക്കളുടെ വോട്ട് വാങ്ങുന്നുവെന്നായിരുന്നു തരൂരിന്റെ ആരോപണം. അത്തരം ആരോപണങ്ങള്‍ ആവർത്തിക്കരുതെന്നും കമ്മീഷൻ നിർദ്ദേശം നല്‍കി. അഭിമുഖം ഇനി സംപ്രേഷണം ചെയ്യരുതെന്ന് സ്വകാര്യ ചാനലിനും നിർദ്ദേശം നല്‍കി. അതേസമയം കമ്മീഷന്‍റ തെളിവെടുപ്പില്‍ ആരുടെയും പേരെടുത്ത് പറഞ്ഞിട്ടില്ലെന്നായിരുന്നു തരൂരിന്‍റെ പ്രതിനിധി വിശദീകരണം നല്‍കിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular