Wednesday, May 1, 2024
HomeKerala'ലൈംഗികാധിക്ഷേപം നടത്തുന്ന കോണ്‍ഗ്രസുകാര്‍ ഒന്നല്ല ഒരായിരം ഉണ്ട്', ഉമ തോമസിനും കെ കെ രമയ്ക്കും മുൻപില്‍...

‘ലൈംഗികാധിക്ഷേപം നടത്തുന്ന കോണ്‍ഗ്രസുകാര്‍ ഒന്നല്ല ഒരായിരം ഉണ്ട്’, ഉമ തോമസിനും കെ കെ രമയ്ക്കും മുൻപില്‍ തെളിവുകള്‍ നിരത്തി ഫേസ്ബുക് പോസ്റ്റ്

കെ കെ ശൈലജ ടീച്ചർക്കെതിരെയുള്ള കോണ്‍ഗ്രസിന്റെ ലൈംഗികാധിക്ഷേപത്തെ ന്യായീകരിക്കാൻ രംഗത്തെത്തിയ കെ കെ രമയ്‌ക്കും ഉമ തോമസിനും മറുപടിയുമായി അശ്വിൻ അശോകിന്റെ ഫേസ്ബുക് പോസ്റ്റ്.

ടീച്ചർക്കെതിരെ നടത്തിയ സൈബർ ആക്രമണത്തില്‍ ഏതെങ്കിലും യുഡിഎഫ് പ്രവർത്തകർ ഉണ്ടോ എന്നും, ഉണ്ടെങ്കില്‍ കാണിച്ചു താ തങ്ങള്‍ വെല്ലുവിളിക്കുന്നെന്നും ഇരുവരും വാർത്ത സമ്മേളനത്തില്‍ പറഞ്ഞിരുന്നു. ഈ വെല്ലുവിളിക്കാണ് തെളിവുകള്‍ നിരത്തികൊണ്ട് അശ്വിൻ അശോകെ മറുപടി നല്‍കിയത്.

ഒന്നല്ല ഒരായിരം തെളിവുകള്‍ ഇത് സംബന്ധിച്ച്‌ കോണ്‍ഗ്രസിനെതിരെ ഉണ്ടെന്നാണ് അശ്വിൻ കുറിച്ചത്. കോട്ടയം കുഞ്ഞച്ചൻ എന്ന പേരില്‍ കോണ്‍ഗ്രസുകാർ തുടങ്ങിയ സൈബർ ആക്രമണ പേജുകളെ കുറിച്ചും, തൃക്കാക്കര ഇലക്ഷന് എല്‍ഡിഎഫ് സ്ഥാനാർത്ഥിയായ ഡോ ജോ ജോസഫിൻ്റെ ചിത്രം മോർഫ് ചെയ്യ്തു അശ്ശീല വീഡിയോ ഉണ്ടാക്കിയ സംഭവത്തെ കുറിച്ചുമെല്ലാം പരാമർശിച്ചുകൊണ്ടാണ് അശ്വിന്റെ ഫേസ്ബുക് പോസ്റ്റ് കടന്നു പോകുന്നത്.

ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം വായിക്കാം

ടീച്ചർക്ക് എതിരെയുള്ള ലൈംഗികാധിക്ഷേപത്തെ ന്യായീകരിക്കാൻ UDF എം എല്‍ എ മാർ ആയ KK രമയും, ഉമ തോമസും മാധ്യമങ്ങളെ കണ്ടിരുന്നു. എന്നിട്ട് ഒരു ചോദ്യവും ചോദിച്ചു , ഇത്തരം പ്രവൃത്തിയില്‍ ഏതെങ്കിലും UDF പ്രവർത്തകർ ഉണ്ടോ എന്ന് , ഉണ്ടെങ്കില്‍ കാണിച്ചു താ , ഞാൻ വെല്ലുവിളിക്കുന്നെന്ന്.

ഒന്ന് അല്ല , ഒരായിരം ഉദാഹരണം ഉണ്ട്.

1) തയ്യല്‍ ടീച്ചറുടെ കഷ്ണം ആർക്കെങ്കിലും കിട്ടിയെങ്കില്‍ തരുന്നവർക്ക് സമ്മാനം തരുന്നതാണ് – Shobin Thomas Chavanalil

യൂത്ത്കോണ്‍ഗ്രസിൻ്റെ ജനറല്‍ സെക്രട്ടറി ഫേസ്ബുക്കില്‍ എഴുതിയതാണ്. ഷോബിൻ വടകര മണ്ഡലത്തിലെ സോഷ്യല്‍ മീഡിയ പ്രചരണത്തില്‍ വ്യാജ പ്രസിഡൻറിന് ഒപ്പം ചുക്കാൻ പിടിക്കുന്ന ആള്‍ ആണ്. പ്രചരണ സമയത്തുള്ള ഇവരുടെ ഫോട്ടോ ഇപ്പോള്‍ പുറത്തു വന്നിട്ടുണ്ട്.

ഇയാള്‍ക്ക് എതിരെ എന്തെങ്കിലും നടപടി UDF എടുത്തോ ? ഇനി എടുക്കുമോ ?

ഈ കമൻ്റിലെ മറ്റൊരു വിഷയം തൊഴിലാളി വിരുദ്ധതയാണ്. ഹൈസ്കൂളില്‍ സയൻസ് ടീച്ചർ ആയിരുന്ന ശൈലജ ടീച്ചറിനെ തയ്യല്‍ ടീച്ചർ എന്ന് പറയുന്നതിലൂടെ യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി തയ്യല്‍ തൊഴിലാളികള്‍ / ടീച്ചർമാർ മോശമായ എന്തോ ജോലിയാണ് ചെയ്യുന്നത് എന്ന ധ്വനിയാണ് ഉണ്ടാക്കുന്നത്.

2) ശൈലജ ടീച്ചറുടെ പ്രസ് മീറ്റ് കാണിച്ച മാധ്യമങ്ങളുടെ പോസ്റ്റ്‌ ന് കീഴില്‍ ഗ്രാനി സെക്സ് വീഡിയോ കാണാൻ താല്‍പര്യമുണ്ടെന്ന് കമൻറ് ചെയ്തത് ഫൈസല്‍ എന്ന UDF പ്രവർത്തകനാണ് , വ്യാജ പ്രചരണത്തില്‍ പോലീസ് FIR ഇട്ടത് രണ്ട് UDF പ്രവർത്തകർക്ക് എതിരെയാണ് , ആർക്കേലും എതിരെ വാക്ക് കൊണ്ട് എങ്കിലും ഇവരെ തള്ളി പറഞ്ഞോ ?

3) നിങ്ങള്‍ക്ക് തിരുവനന്തപുരം KSU ജില്ലാ സെക്രട്ടറി ആരാണ് എന്ന് അറിയാമോ ?

പുതുപ്പള്ളി തിരഞ്ഞെടുപ്പ് സമയത്ത് ( 2023 സെപ്റ്റംബർ ) ഇടതുപക്ഷ രാഷ്ട്രീയം പറയുന്ന സ്ത്രീകളെ , ഇടതുപക്ഷ രാഷ്ട്രീയം പറയുന്നവരുടെ ഭാര്യമാരെ , പെണ്‍കുട്ടികളെ വളരെ മോശമായ രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ മോർഫ് ചെയ്യ്തും , ലൈംഗിക ചുവയുള്ള കമൻറുകള്‍ ഇട്ടും അതിഷേപ്പിച്ചതിന് പോലീസ് അറസ്റ്റ് ചെയ്ത കോട്ടയം കുഞ്ഞച്ചൻ എന്ന ഫേസ്ബുക്ക് അക്കൗണ്ട് ഉപയോഗിച്ച അഭിൻ കോടങ്കരയാണ്.

കേരളത്തിലെ ഒരു വനിതാ മന്ത്രിയുടെ മകള്‍ക്ക് എതിരെ പോലും ലൈംഗിക അധിക്ഷേപം നടത്തി ഈ ഊള.

ഇയാളെ സെക്രട്ടറിയാക്കിയത് 2024 ഫെബ്രുവരിയിലാണ്. ഈ കേസില്‍ അഭിന് ജാമ്യം എടുത്തു കൊടുത്തത് കോണ്‍ഗ്രസ് നേതൃത്വം നേരിട്ട് ചുമതലപ്പെടുത്തിയ 5 വക്കീലന്മാരാണ് , അതിന് ശേഷം ആ വക്കീലുമാരെ അഭിനന്ദിച്ചു പോസ്റ്റ് ഇട്ടത് കോണ്‍ഗ്രസിൻ്റെ ഡിജിറ്റല്‍ മീഡിയ സെല്‍ തലവനാണ്.

നടപടി എടുത്തില്ല എന്ന് മാത്രമല്ല , നിയമ സഹായം നല്‍കിയതിന് പുറമെ KSU ജില്ലാ സെക്രട്ടറിയായി പ്രൊമോട്ട് ചെയ്യുകയാണ് ചെയ്യ്തത്.

4) കഴിഞ്ഞ തൃക്കാക്കര ഇലക്ഷന് LDF സ്ഥാനാർത്ഥിയായ ഡോ ജോ ജോസഫിൻ്റെ ചിത്രം മോർഫ് ചെയ്യ്തു അശ്ശീല വീഡിയോ ഉണ്ടാക്കിയത് കോണ്‍ഗ്രസ് ആയിരുന്നു. ആ കേസില്‍ അറസ്റ്റിലായത് യൂത്ത്കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറിയെ ആയിരുന്നു. അയാള്‍ ഇന്നും കോണ്‍ഗ്രസ് പാർടിയില്‍ തന്നെ ഉണ്ട്.

5) ചിന്തൻ ശിബിരില്‍ തിരുവനന്തപുരം സ്വദേശിയായ ദലിത് യുവതിയോട് യൂത്ത് കോണ്‍ഗ്രസ് എക്സിക്യുട്ടീവ് അംഗമായ ശംബു പാല്‍ കുളങ്ങര ( വിവേക് നായർ ) മദ്യപിച്ചെത്തി കിടക്കപങ്കിടാൻ ആവശ്യപ്പെട്ടെന്നും സ്വകാര്യ ഭാഗങ്ങളില്‍ സ്പർശിച്ചെന്നും ചൂണ്ടികാട്ടി പെണ്‍കുട്ടി ദേശീയ നേതൃത്വത്തിന് പരാതി നില്‍കിയിരുന്നു. ആ പരാതി പോലീസ് ന് പോലും കൈമാറാതെ പ്രതിയെ സംരക്ഷിക്കുന്ന നിലപാട് ആണ് ഷാഫി യുടെ നേതൃത്തില്‍ ഉള്ള യൂത്ത് കോണ്‍ഗ്രസ്‌ അന്ന് ചെയ്തത്.

ശംബു പാല്‍ കുളങ്ങരയ്ക്ക് ക്ലീൻ ചിറ്റ് നല്‍കി യൂത്ത് കോണ്‍ഗ്രസ് ചേർത്തു പിടിച്ചു. യൂത്ത് കോണ്‍ഗ്രസ് വ്യാജ പ്രസിഡൻ്റിൻ്റെയും ഷാഫി പറമ്ബിലിൻ്റെയും അടുത്ത ആള്‍ ആണ് ഈ മഹാൻ.

6) AKGക്ക് എതിരെ വളരെ മോശമായ രീതിയില്‍ ലൈംഗികാതിഷേപം നടത്തിയത്ത് UDF ൻ്റെ മുൻ MLA ആയിരുന്നു , അയാള്‍ തന്നെ ഒരു പീഡോഫീലിയ സപ്പോർട്ടർ ആയ മറ്റൊരു കോണ്‍ഗ്രസ് പ്രവർത്തകൻ്റെ ഇത്തരത്തിലുള്ള പോസ്റ്റിന് MLA ആയിരിക്കുമ്ബോള്‍ തന്നെ ലൈക്ക് ചെയ്യ്തു സപ്പോർട്ട് ചെയ്യ്ത വ്യക്തിയാണ്. മലയാളികളുടെ പ്രിയപ്പെട്ട എഴുത്തുകാരി KR മീരയ്ക്ക് എതിരെ സൈബർ ആക്രമണം നടത്താൻ ആഹ്വാനം ചെയ്യ്തതും ഇതേ ആള്‍ ആയിരുന്നു , മീര തന്നെ ഈ വിഷയത്തില്‍ അന്ന് പ്രതികരിച്ചിരുന്നു , മാധ്യമ പ്രവർത്തകയായ സുനിതാ ദേവദാസിന് എതിരെയുള്ള സൈബർ ആക്രമണം നടത്താൻ നേതൃത്വം നല്‍കിയ ആളിനെ അനുകൂലിച്ചും ഇതേ മഹാൻ വന്നിരുന്നു. കൈയ്യിലിരിപ്പ് കൊണ്ട് നാട്ടുകാർ കഴിഞ്ഞ ഇലക്ഷനില്‍ വീട്ടിലിരുത്തിയത് കൊണ്ട് ഇപ്പോള്‍ കുറച്ച്‌ സമാധാനം , പണ്ട് ഇയാള്‍ അപ്പി ഇട്ടാല്‍ പോലും വാർത്തയാക്കുന്ന മുഖ്യധാരാ മാധ്യമങ്ങളുടെ ഓണ്‍ലൈൻ സംവിധാനം ഇതിന് ഒക്കെ കൂട്ടുനിന്നതും നമ്മള്‍ മറക്കരുത്.

7) KPCC പ്രസിഡൻ്റ് സ്വന്തം പാർടിയിലെ പ്രതിപക്ഷ നേതാവിനെ വിളിക്കുന്നത് എന്താണ് എന്ന് നമ്മള്‍ എല്ലാവരും കേട്ടതാണ് , പ്രതിപക്ഷ നേതാവ് അതിന് മറുപടി പറഞ്ഞത് പ്രസിഡൻറ് വിളിച്ചത് ചെറുത് , ഞാൻ എൻ്റെ സഹപ്രവർത്തകരെ വിളിക്കുന്നത് കേട്ടാല്‍ നിങ്ങള്‍ ചെവിപൊത്തിപ്പോകും എന്നാണ്. മാധ്യമങ്ങള്‍ പ്രതിപക്ഷ നേതാവ് പറഞ്ഞത് കേള്‍ക്കാത്ത രീതിയില്‍ അതു വഴി പോയി , ഇതിലും വലിയ തെറി വിളിക്കാനുള്ള ഊർജം നല്‍കുകയും ചെയ്യ്തു. വിളിക്കുന്ന തെറിയുടെ ഒരു സാമ്ബിള്‍ ഒരിക്കല്‍ ഫേസ്ബുക്കില്‍ നിന്നും ഔദ്യോഗിക അക്കൗണ്ട് വഴി കമൻ്റ് ചെയ്യ്ത് നാട്ടുകാർ മുഴുവൻ കണ്ടതുമാണല്ലോ.

പെട്ടെന്ന് ഓർമ്മയില്‍ വന്ന വിഷയങ്ങള്‍ മാത്രമാണ് ഇത് , ഇതാണ് കോണ്‍ഗ്രസിൻ്റെ ഇത്തരം വിഷയത്തിലുള്ള നിലപാട്. എന്നിട്ട് അതിനെ ന്യായീകരിക്കാൻ ആകെയുള്ള രണ്ട് വനിതാ MLA മാരെ ഇറക്കിയ കഞ്ഞിക്കുഴി KSU ഐഡിയ വ്യാജ പ്രസിഡൻ്റിൻ്റെ തന്നെ ആവുമല്ലോ.

മാധ്യമങ്ങള്‍ ഇപ്പോഴും ഈ വിഷയത്തില്‍ UDF ന് ഒപ്പം തന്നെയാണ് – അവർ പേരിന് ഒരു വാർത്ത കൊടുത്തു എന്ന് വരുത്തി അവരുടെ ജോലി നിർത്തി , കോണ്‍ഗ്രസിൻ്റെ ഈ വിഷയത്തിലുള്ള നിലപാട് തുറന്നു കാണിക്കാൻ കനഗോലുവിൻ്റെ കുപ്പിയും കോഴിക്കാലും വാങ്ങാത്തവർക്ക് എങ്കിലും ബാധ്യതയുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular