Thursday, May 2, 2024
HomeEuropeവിജയിച്ചിട്ടും ലിവര്‍പൂള്‍ യൂറോപ്പയില്‍ നിന്ന് പുറത്ത്, അറ്റലാന്റ സെമിയില്‍

വിജയിച്ചിട്ടും ലിവര്‍പൂള്‍ യൂറോപ്പയില്‍ നിന്ന് പുറത്ത്, അറ്റലാന്റ സെമിയില്‍

ക്വാർട്ടർ ഫൈനലിന്റെ രണ്ടാം പാദം വിജയിച്ചു എങ്കിലും ലിവർപൂള്‍ യൂറോപ്പ ലീഗില്‍ നിന്ന് പുറത്ത്‌. ഇന്ന് ഇറ്റലിയില്‍ വെച്ച്‌ രണ്ടാം പാദത്തില്‍ അറ്റലാന്റയെ നേരിട്ട ലിവർപൂള്‍ 1-0ന് വിജയിച്ചു എങ്കിലും അത് മതിയായില്ല ക്ലോപ്പിന്റെ ടീമിന് സെമി എത്താൻ.

3-1ന്റെ അഗ്രിഗേറ്റ് സ്കോറില്‍ ജയിച്ച്‌ അറ്റലാന്റ സെമിയിലേക്ക് മുന്നേറി. അറ്റലാന്റ നേരത്തെ ആദ്യ പാദത്തില്‍ ആൻഫീല്‍ഡില്‍ വെച്ച്‌ ലിവർപൂളിനെ 3-0ന് തോല്‍പ്പിച്ചിരുന്നു.

ഇന്ന് ഏഴാം മിനുട്ടില്‍ തന്നെ ലിവർപൂളിന് ലീഡ് എടുക്കാൻ ആയിരുന്നു. ഒരു പെനാള്‍ട്ടിയില്‍ നിന്ന് സലായാണ് ഗോള്‍ നേടിയത്. എന്നാല്‍ ഈ തുടക്കം മുതലെടുക്കാൻ ലിവർപൂളിനായില്ല. രണ്ടാതൊരു ഗോള്‍ നേടി അറ്റലാന്റയെ സമ്മർദ്ദത്തില്‍ ആക്കാൻ അവർക്ക് കളിയില്‍ ഒരു വേളയിലും ആയില്ല.

അറ്റലാന്റ ഇനി സെമിയില്‍ ബെൻഫികയെ ആകും നേരിടുക. ബെൻഫിക മാഴ്സയെ തോല്‍പ്പിച്ച്‌ ആണ് സെമിയിലേക്ക് എത്തുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular