Saturday, April 27, 2024
HomeUSAമാധ്യമ മേഖലക്ക് പ്രചോദനമായി'ക്ലൈമറ്റ് ചേഞ്ച് - ഗ്ലോബൽ ഇമ്പാക്ട്' ചര്ച്ച

മാധ്യമ മേഖലക്ക് പ്രചോദനമായി’ക്ലൈമറ്റ് ചേഞ്ച് – ഗ്ലോബൽ ഇമ്പാക്ട്’ ചര്ച്ച

ഹ്യുസ്റ്റൻ : ‘ക്ലൈമറ്റ് ചേഞ്ച് – ഗ്ലോബൽ ഇമ്പാക്ട്’ എന്ന വിഷയത്തെകുറിച്ചു  ഹ്യുസ്റ്റൻ  ഇന്തോ അമേരിക്കൻ പ്രസ് ക്ലബ് ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച  ചർച്ച മാധ്യമ മേഖലക്ക് പ്രചോദനമായി
ഡിസംബർ 03 ,2021 വെള്ളിയാഴ്ച  വൈകീട്ട്‌ സൂം പ്ലാറ്റഫോമിൽ ചർച്ച സംഘടിപ്പിച്ച ചർച്ചയിൽ സെക്രട്ടറി ഡോ.മാത്യൂ വൈരമൺ എല്ലാവര്ക്കുംസ്വാഗതമാശംസിച്ചു. നിശബ്ദ പ്രാര്ത്ഥനക്കു ശേഷം  വിഷയം അവതരിപ്പിക്കുവാൻ, ചാപ്റ്റർ   പ്രസിഡന്റ് ശ്രീ റോയ് തോമസ് നെ ക്ഷണിച്ചു. കാലാവസ്ഥ വ്യതിയാനം – ഗ്ലോബൽ ഇമ്പാക്ട്  എന്ന വിഷയം വിശദമായി റോയ് തോമസ് അവതരിപ്പിക്കുകയും  അതിന്റെ വൈവിധ്യമാർന്ന മേഖലകളെ സ്പർശിച്ചുകൊണ്ട് ചര്ച്ചക്ക് തുടക്കം കുറികുകയും ചെയ്തു . തുടർന് എല്ലാവര്ക്കും  അവരുടെ അഭ്പ്രായങ്ങൾ അവതരിപ്പിക്കുന്നതിനുള്ള അവസരം ലഭിച്ചു .

ഇൻഡോ – അമേരിക്കൻ പ്രസ് ക്ലബ് നാഷണൽ പ്രസിഡന്റ് ഡോ. എസ്. എസ്. ലാൽ, ബോർഡ്  വൈസ്  ചെയര്മാൻ ഡോ.മാത്യു  ജോയ്സ്, ജനറൽ സെക്രട്ടറി ബിജു ചാക്കോ, ഡോ.ചന്ദ്രാ  മിത്തൽ, ജോയിന്റ് സെക്രട്ടറി ജോസഫ് പൊന്നോളി, എ . സി.ജോർജ്‌, വര്ഗീസ്  എബ്രഹാം  ഫ്ലോറിഡ, ഉമാ  സജി ന്യൂ യോർക്ക് , സംഗീതാ ദുവ -ട്രെഷറർ ഹൂസ്റ്റൺ എന്നിവർ ചർച്ചയിൽ സജീവമായി പങ്കെടുത്തു.

എല്ലാവരും വിവിധ മാധ്യമ മേഖലകളിലൂടെ അവബോധനവും പരിഹാര നിര്ദേശങ്ങളും നിരന്തരമായി മാധ്യമങ്ങളിലൂടെ നല്കേണ്ടിയതിന്റെ പ്രാധാന്യം എടുത്തു പറകയുണ്ടായി.വ്യക്തികളാലും സമൂഹവുമായുള്ള കൂട്ടായ പരിശ്രമം തുടരേണ്ട ആവശ്യകതയെപ്പറ്റി  ഡോ. എസ്.എസ്.ലാൽ  ഊന്നിപ്പറഞ്ഞു. ക്രിയാത്മകമായ സമീപനത്തിലൂടെ കൂടുതൽ മാധ്യമ ശൃംഖലകളെ ഉൾപ്പെടുത്തി തുടര്ന്നും  ഇത്തരം പരിപാടികൾ ആസൂത്രണം ചയ്തു കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭവിഷ്യത്തുകളിൽ നിന്ന് ഭൂമിയെ പരിരക്ഷിക്കാൻ നമുക്കു സാധിക്കണം എന്ന് പ്രചോദനവുമായി ചർച്ചാവതാരകൻ  ചർച്ചക്ക് പരിസമാപ്‌തി വരുത്തി.
സംഗീതാ ദുവായുടെ നന്ദി പ്രകാശനത്തോടെ സൂം മീറ്റിംഗ് സമംഗളം പര്യവസാനിച്ചു .
പി പി ചെറിയാൻ 
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular