Wednesday, May 1, 2024
HomeUSAസുവനീർ കിക്കോഫ് നടത്തി

സുവനീർ കിക്കോഫ് നടത്തി

ഓസ്റ്റിൻ ടെക്സാസ് : ഓസ്റ്റിനിലെ യാക്കോബായ സുറിയാനി വിശ്വാസികളുടെ ചിരകാലാഭിലാഷം സ്വന്തമായി ഒരു ദേവാലയം എന്നത് പൂർത്തിയായി കൂദാശ വരുന്ന ഏപ്രിൽ 22, 23 തീയതികളിൽ നടത്തുന്നതിനോടനുബന്ധിച്ച് പുറത്തിറക്കുന്ന
സ്മരണികയുടെ  ആദ്യത്തെ കോംപ്ലിമെന്റ് സീനിയർ മെമ്പർ  ജോസഫ് മുത്തൂലത്തുനിന്നും   സ്വീകരിച്ചുകൊണ്ട് സുവനീർ കിക്കോഫ് ഇടവക വികാരി ഫാ.

ഡോ. സാക് വർഗീസ്  ഡിസംബർ അഞ്ചാം തീയതി വിശുദ്ധ കുർബാനയ്ക്കു ശേഷം ഉദ്ഘാടനം ചെയ്തു.തുടർന്ന് ഓസ്റ്റിനിലെ മലയാളി സമൂഹത്തിന്റെ ആവശ്യങ്ങളില്‍ എന്നും കൂടെ നിലകൊള്ളുന്ന സെബി പോൾ സ്കൈ ടവർ റിയാലിറ്റി, സാബു  ചെറിയാൻ ഇൻഡസ് റിയാലിറ്റി, മാത്യു ചാക്കോ സി പി എ എന്നിവരിൽനിന്ന് പരസ്യ കോംപ്ലിമെന്റുകൾ, ഇടവകാംഗങ്ങളിൽനിന്നു കോംപ്ലിമെന്റുകൾ എന്നിവ സ്വീകരിച്ചു.തദവസരത്തിൽ ഇടവകയ്ക്ക് വെളിയിൽനിന്നുള്ള ആദ്യത്തെ ജനറൽ കോംപ്ലിമെന്റായി  ഡാളസ് സെയിന്റ് ഇഗ്‌നേഷ്യസ് ഇടവകയിൽനിന്നുള്ള തോമസ് വർഗീസിന്റെ(ജോയ്) ചെക്ക് കൈമാറുകയുണ്ടായി .

ഓസ്റ്റിൻ  മലയാളി സമൂഹത്തിൽ കൂടാതെ അമേരിക്കയിലും കാനഡയിലുമായി  അതി ഭദ്രാസനത്തിന്റെ എല്ലാഭാഗത്തും വിതരണം ചെയ്യുന്ന 250-ല്‍ പരം വർണ പേജുള്ള ഈ സുവനീറിലേക്ക് പരസ്യങ്ങളും കോംപ്ലിമെന്റുകളും നല്‍കാന്‍ ആഗ്രഹിക്കുന്നവര്‍ എത്രയും പെട്ടന്ന് അവ നല്‍കണമെന്ന് ഭാരവാഹികള്‍ അഭ്യര്‍ഥിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് വികാരി സാക് വർഗീസ് (832) 274-5831 സാം കോശി (917 ) 829-1030 എന്നിവരുമായി ബന്ധപെടുക

സുവനീർ കമ്മറ്റിക്കുവേണ്ടി ജിനു കുര്യൻ പാമ്പാടി അറിയിച്ചതാണിത്

ജിനു കുരിയൻ പാമ്പാടി 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular