Tuesday, May 7, 2024
HomeKeralaഇത് സുധാകരന്റെ വിജയം മമ്പറം വെറും മാമ്പഴമായി ഇനി സാജു നയിക്കും

ഇത് സുധാകരന്റെ വിജയം മമ്പറം വെറും മാമ്പഴമായി ഇനി സാജു നയിക്കും

കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ  ഗംഭീര രാഷ്ട്രീയവിജയം. പാര്‍ട്ടിയാണോ വ്യക്തിയാണോ വലിയത് എന്ന ചോദ്യത്തിന്  പാര്‍ട്ടി എന്ന മറുപടി നല്‍കി കണ്ണൂര്‍ ഇന്ദിരഗാന്ധി സഹകരണസംഘം  കോണ്‍ഗ്രസ് നിലനിര്‍ത്തി. 29 വര്‍ഷക്കാലം മമ്പറം ദജിവാകരന്‍ തലപ്പത്തിരുന്ന ആശുപത്രി ഭരണമാണ് കെ സുധാകരന്‍ പിടിച്ചെടുത്തത്. കെ സുധാകരന്റെ രാഷ്ട്രീയ വിജയം കൂടിയാണിത്.ഗത്യന്തരമില്ലാത്തത് കൊണ്ടാണ് ആശുപത്രി തെരഞ്ഞടുപ്പില്‍ മത്സരിച്ചത് എന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ പറഞ്ഞു.ജനാധിപത്യം നഷ്ടപ്പെട്ട ആശുപത്രിയില്‍ ജനാധിപത്യം തിരിച്ച് കൊണ്ടുവരാനായി.മൂന്ന് ടേമിന് അപ്പുറത്ത് നിലവിലുള്ള ഡയറക്ടര്‍ ബോര്‍ഡ് ഭരിക്കരുതെന്നാണ് കെ പി സി സി തീരുമാനം. സഹകരണ സ്ഥാപന ങ്ങളില്‍ ജനാധിപത്യത്തിന്റെ ശുദ്ധവായു കടന്ന് പോകണം. പാര്‍ട്ടിയുടെ നിയന്ത്രണത്തിലാവണം സഹകരണ സംഘം. ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയെ കണ്ണൂരിലെ മികച്ച ആശുപത്രിയാക്കി മാറ്റുമെന്നും കെ സുധാകരന്‍ പറഞ്ഞു.
സാജു പ്രസിഡന്റ്

ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി പ്രസിഡണ്ടായി കെ പി സാജുവിനെ തെരഞ്ഞെടുത്തു. ഡി സി സി അംഗമാണ് കെ പി സാജു.
ഗോപി കണ്ടോത്ത് ആണ് വൈസ് പ്രസിഡണ്ട്.സുധാകരന്‍ ഇറക്കിയ ഔദ്യോഗിക പാനലിനെതിരെ മല്‍സരിച്ച മമ്പറം ദിവാകരന്റെ പാനലിലെ മുഴുവന്‍ പേരും തെരഞ്ഞെടുപ്പില്‍ തോറ്റു. കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള സഹകരണ സ്ഥാപനങ്ങളില്‍ തുടര്‍ച്ചയായി ഭരിക്കുന്നവരെ തടയുമെന്ന കെപിസിസി പ്രഖ്യാപനത്തിന്റെ പരീക്ഷണ ശാലയായിരുന്നു ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി തെരഞ്ഞെടുപ്പ്. വര്‍ഷങ്ങളായി പ്രസിഡന്റ് സ്ഥാനത്ത് തുടരുന്ന മമ്പറം ദിവാകരനെ താഴെയിറക്കാനാണ് കെ സുധാകരന്‍ മുന്‍കൈയെടുത്ത് ഔദ്യോഗിക പാനലിനെ ഇറക്കിയത്.

അയ്യായിരത്തി ഇരുന്നൂറ് വോട്ടര്‍മാരുള്ള സംഘത്തില്‍ ഡയറക്ടര്‍മാരായി എട്ടുപേരെ വീതമാണ് ഇരു പാനലും മത്സരിപ്പിച്ചത്. ഗുണ്ടകളെയിറക്കി കെ സുധാകരന്‍ തെരഞ്ഞെടുപ്പ് അട്ടിമറിക്കുമെന്ന മമ്പറം ദിവാകരന്റെ പരാതിയെ തുടര്‍ന്ന് കര്‍ശന പൊലീസ് സുരക്ഷയിലായിരുന്നു തെരഞ്ഞെടുപ്പ് നടപടികള്‍. മമ്പറം ഇന്ദിരാഗാന്ധി പബ്ലിക് സ്‌കൂളില്‍ വച്ചായിരുന്നു വോട്ടിംഗ്. രാവിലെ പത്തുമണിമുതല്‍ വൈകിട്ട് നാലുവരെയായിരുന്നു വോട്ടിംഗ് നിശ്ചയിച്ചിരുന്നതെങ്കിലും ആറര വരെ നടപടികള്‍ തുടര്‍ന്നു.

പാര്‍ട്ടി അച്ചടക്കം ലംഘിച്ചതിന് മമ്പറം ദിവാകരനെ നേരത്തെ കെ സുധാകരന്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു. കെപിസിസി അധ്യക്ഷന്‍ കെ സുധാകരനുമായി ഒരു പതിറ്റാണ്ടിലേറെയായി തുടരുന്ന തര്‍ക്കമാണ് കണ്ണൂരിലെ മുതിര്‍ന്ന നേതാവ് മമ്പറം ദിവാകരന്റെ പുറത്താക്കലില്‍ കലാശിച്ചത്. തര്‍ക്കം ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയെ ചുറ്റിപ്പറ്റിയാണെങ്കിലും കെ സുധാകരനും മമ്പറം ദിവാകരനും തമ്മിലുള്ള പരസ്പര വൈര്യത്തിന്റെ ക്ലൈമാക്‌സാണ് ഈ പുറത്താക്കല്‍.

മാത്യു പോള്‍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular