Monday, May 6, 2024
HomeIndiaപകരം വെക്കാനാകാത്ത പോരാട്ട വീര്യം ; കറാച്ചി തകർത്ത ഇന്ത്യൻ കപ്പൽ പടയ്‌ക്ക് രാഷ്‌ട്രത്തിന്റെ ആദരം...

പകരം വെക്കാനാകാത്ത പോരാട്ട വീര്യം ; കറാച്ചി തകർത്ത ഇന്ത്യൻ കപ്പൽ പടയ്‌ക്ക് രാഷ്‌ട്രത്തിന്റെ ആദരം ; ഇന്ത്യൻ പ്രസിഡന്റിന്റെ പ്രത്യേക ബഹുമതി നൽകും

മുംബൈ: യുദ്ധചരിത്രത്തിൽ പാകിസ്താന് ഏറ്റവും ശക്തമായ തിരിച്ചടി നൽകിയ ഇന്ത്യൻ നാവികപടയെ രാജ്യം നാളെ ആദരിക്കുന്നു. കറാച്ചി തുറമുഖം ചുട്ടെരിച്ച ഇന്ത്യൻ നാവിക സേനയുടെ കില്ലേഴ്‌സ് എന്ന 22-ാം മിസൈൽ വാഹിനി കപ്പൽ പടയുടെ പിന്മുറക്കാരായ സ്‌ക്വാഡ്രനെയാണ്  രാജ്യം ആദരിക്കുന്നത്.  രാഷ്‌ട്ര പതിയുടെ പ്രത്യേക ബഹുമതിയായ പ്രസിഡന്റ്‌സ് സ്റ്റാൻഡേർഡ് ആണ് നൽകുന്നത്. നാളെ നടക്കുന്ന ചടങ്ങിൽ രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് ബഹുമതി വിതരണം ചെയ്യും. 1971 ഡിസംബർ 8നാണ് നാവിക പട പാകിസ്താനെതിരെ വിജയം പ്രഖ്യാപിച്ചത്.  ഇന്ത്യ നാവിക സേന ഓപ്പറേഷൻ ട്രൈഡന്റ് എന്ന് പേരിട്ട ആക്രമണത്തിലൂടെയാണ് കറാച്ചി തുറമുഖം പിടിച്ച്  പാകിസ്താനെ തകർത്തെറിഞ്ഞത്.

1951 മെയ് 27ന് അന്നത്തെ രാഷ്‌ട്രപതി ഡോ.രാജേന്ദ്രപ്രസാദിൽ നിന്നും ബഹുമതി ആദ്യം ഏറ്റുവാങ്ങിയതും ഇതേ നാവിക വ്യൂഹമാണെന്നതും നാവിക സേന അഭിമാനത്തോടെ ഓർക്കുന്നു. കാലങ്ങൾക്ക് ശേഷം 1991ലാണ് 22-ാം നാവിക സേനാ മിസൈൽവാഹിനി വ്യൂഹം ഔദ്യോഗികമായി രൂപീകരിക്കപ്പെട്ടത്. എന്നാൽ 1969ൽ തന്നെ ഇന്ത്യൻ നാവിക സേന അടിയന്തിര യുദ്ധസാഹചര്യം കണക്കിലെടുത്ത് മിസൈലുകൾ ഘടിപ്പിച്ച ചെറു കപ്പൽ പടയെ പാകിസ്താനെ തിരെ അണിനിരത്തുന്നതിൽ വിജയിച്ചുവെന്നതാണ് ചരിത്രമായി മാറിയത്. ഗോവ പിടിച്ച 1961 ലെ ഓപ്പറേഷൻ വിജയിലും പാക് ഭീകരാക്രമണത്തിനെതിരെ നടത്തിയ 2002ലെ ഓപ്പറേഷൻ പരാക്രമിലും പങ്കെടുത്ത നാവിക സൈനിക വ്യൂഹവും  22-ാം സ്‌ക്വാഡ്രനായിരുന്നു.

റഷ്യയിൽ നിന്നും വലിയ ചരക്കുകപ്പലുകളിൽ കയറ്റി എത്തിച്ച വലിയ ബോട്ടുകളാണ് നാവികസേന യുദ്ധകപ്പലുകളാക്കി പാകിസ്താന്റെ തീരങ്ങളെ ചുട്ടെരിക്കാൻ ഉപയോഗിച്ചത്. ആ ഓർമ്മകൾ ഇന്നും സൈനികർക്ക് ആവേശമാണെന്ന് നാവിക സേന പറയുന്നു. കൊൽക്കത്ത കേന്ദ്രീകരിച്ച് അതീവ രഹസ്യമാക്കി തയ്യാറാക്കിയ നാവികപടയെ പാകിസ്താനെതിരെ ഉപയോഗിക്കു കയായിരുന്നു.1971 ഡിസംബർ 4,5 തിയതികളിലാണ്ആദ്യം കടലിൽ ഇന്ത്യൻ നാവിക സേനാ അണിനിരന്നത്. അന്ന് രാത്രി നിരവധി ചെറുബോട്ടുകളും നിരീക്ഷണ കേന്ദ്രങ്ങളും നാവിക സേന തകർത്തു. കടലിലൂടെ അതിവേഗം നീങ്ങിയാണ് നാവികപട പാകിസ്താനെ അമ്പരപ്പിച്ചത്. ട്രൈഡന്റ് എന്നപേരിലായിരുന്നു പ്രസിദ്ധമായ ആ പോരാട്ടം.

ഡിസംബർ 8-ാംതിയതി ഐ.എൻ.എസ്.വിനാശ് ഓപ്പറേഷൻ പൈഥണിലൂടെ  മിസൈലുകൾ പായിച്ച് രണ്ട് പാകിസ്താൻ യുദ്ധകപ്പലുകൾ മുക്കികളഞ്ഞു. കറാച്ചി തുറമുഖത്തിനും കനത്ത നാശം വരുത്തി തുറമുഖം പിടിച്ചു. ആ യുദ്ധത്തിലെ പോരാളികൾക്ക് 4 മഹാവീർ ചക്രയും 7 വീരചക്രയുമാണ് നൽകിയത്. ഈ വർഷം 1971ൽ പാകിസ്താനെ പരാജയപ്പെടുത്തിയതിന്റെ 50-ാം വാർഷികത്തിൽ പ്രത്യേക പരിപാടികൾ സംഘടിപ്പിച്ചുകൊണ്ടാണ് നാവിക സേന 1971 കറാച്ചി പിടിച്ചത് ആഘോഷിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular