Wednesday, May 8, 2024
HomeKeralaജലദോഷപ്പനി ടെസ്‌റ്റ്‌ ചെയ്യൂ, സൂക്ഷിക്കൂ

ജലദോഷപ്പനി ടെസ്‌റ്റ്‌ ചെയ്യൂ, സൂക്ഷിക്കൂ

രണ്ടാഴ്‌ചയായി കേരളത്തില്‍ പലര്‍ക്കും ജലദോഷപ്പനി കൂടുതലാണ്‌. വിവിധ ജില്ലകളിലെ റീട്ടെയില്‍ മരുന്ന്‌ വ്യാപാര രംഗത്തുനിന്നുള്ള റിപ്പോര്‍ട്ടും അപ്രകാരമാണ്‌.

അത്തരം രോഗികളോട്‌ ടെസ്‌റ്റ്‌ നടത്തണമെന്ന്‌ മെഡിക്കല്‍ ഷോപ്പില്‍നിന്നു പറയുമ്ബോള്‍ ഏയ്‌… ഇത്‌ സാധാരണ ജലദോഷം മാത്രമാണെന്ന്‌ നിസാരമട്ടില്‍ പറയുന്നവരാണ്‌ 99% ആള്‍ക്കാരും.
സാധാരണ പനി ആയിരിക്കാം പക്ഷേ… സാധാരണ ആണെന്ന്‌ നാം ഉറപ്പ്‌ വരുത്തണം. അതിന്‌ ആര്‍.ടി.പി.സി.ആര്‍. ടെസ്‌റ്റ്‌ തന്നെ നടത്തണം. എന്നാല്‍ മാത്രമെ പോസിറ്റീവ്‌ ആണെങ്കില്‍ അത്‌ കോവിഡിന്റെ വകഭേദമായ ഡെല്‍റ്റയാണൊ പുതിയ വകഭേദം ആയ ഒമിക്രോണ്‍ ആണോ എന്ന്‌ ശാസ്‌ത്രീയമായി അറിയാന്‍ സാധിക്കൂ.

കോവിഡ്‌-ഒമിക്രോണ്‍ ലക്ഷണങ്ങള്‍

രോഗലക്ഷണങ്ങളെ മൂന്നായി തരം തിരിച്ചിരിക്കുന്നു.

(1)ഏറ്റവും സാധാരണമായ ലക്ഷണങ്ങള്‍

(2)കുറവ്‌ സാധാരണ ലക്ഷണങ്ങള്‍

(3) ഗുരുതര ലക്ഷണങ്ങള്‍ .

ഏറ്റവും സാധാരണ ലക്ഷണങ്ങള്‍

പനി, ചുമ, ക്ഷീണം, രുചിയോ മണമോ നഷ്‌ടപ്പെടല്‍ എന്നിവയാണ്‌ ഒമിക്രോണിന്റെ ഏറ്റവും സാധാരണ ലക്ഷണങ്ങള്‍.

കുറവ്‌ സാധാരണ ലക്ഷണങ്ങള്‍

തൊണ്ടവേദന, തലവേദന, വേദന, വയറിളക്കം, ചര്‍മ്മത്തിലെ ചുണങ്ങ്‌, വിരലുകളുടെയോ കാല്‍വിരലുകളുടെയോ നിറവ്യത്യാസം എന്നിവയാണ്‌ ഒമിക്രോണിന്റെ സാധാരണ ലക്ഷണങ്ങള്‍. കൂടാതെ ചുവന്ന കണ്ണുകള്‍ ചില രോഗികളില്‍ കാണുന്നു.

ഗുരുതര ലക്ഷണങ്ങള്‍

[1] ശ്വാസതടസം

[2] സംസാരത്തില്‍ അവ്യക്‌തത

[3] ചലനശേഷി നഷ്‌ടപ്പെടല്‍ അല്ലെങ്കില്‍ ആശയക്കുഴപ്പം

[4] നെഞ്ചുവേദന

ഈ ലക്ഷണങ്ങളില്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ അടിയന്തരമായി കോവിഡ്‌ പരിശോധന നടത്തണം.

ടെസ്‌റ്റിന്‌ പ്രാമുഖ്യം: ആരോഗ്യ മന്ത്രാലയം

കോവിഡ്‌ രണ്ടാം തരംഗത്തിന്‌ കാരണമായ ഡെല്‍റ്റയെ അപേക്ഷിച്ച്‌ നിലവില്‍ ഒമിക്രോണ്‍ വകഭേദം മൂലമുള്ള കോവിഡിന്‌ തീവ്രത കുറവാണെന്ന്‌ ഒരു പറ്റം ഗവേഷകര്‍ പറയുന്നുണ്ടെങ്കിലും കേന്ദ്ര – സംസ്‌ഥാന സര്‍ക്കാരുകള്‍ അതീവ ഗൗരവത്തോടെയാണ്‌ ഒമിക്രോണ്‍ ഭീഷണിയെ കാണുന്നത്‌. അതിനാല്‍ത്തന്നെ രോഗികളുടെ പരിചരണത്തിനുള്ള ആവശ്യകതകള്‍ വര്‍ധിക്കുന്ന ഘട്ടത്തെ നേരിടാനുള്ള തയാറെടുപ്പുകളും ആരംഭിച്ചു.
ലബോറട്ടറി സൗകര്യമുള്ള ആശുപത്രികള്‍ 3117 സജ്‌ജമാക്കിവരുന്നു. 2014 ആര്‍.ടി.പി.സിആര്‍. ലാബുകളും 941 ട്രൂനാറ്റും 132 സിബിനാറ്റും 30 മറ്റ്‌ ടെസ്‌റ്റ്‌ ലാബുകളും തയാറാക്കിക്കഴിഞ്ഞു.
രണ്ടാം തരംഗത്തില്‍നിന്ന്‌ പഠിച്ച പാഠങ്ങള്‍ കണക്കിലെടുത്താണ്‌ ടെസ്‌റ്റിന്‌ പ്രാധാന്യം നല്‍കുന്നതെന്ന്‌ കേന്ദ്രം അറിയിച്ചു. വൈറസ്‌ ബാധിതരെ തുടക്കത്തിലേ കണ്ടെത്തിയാല്‍ വ്യാപനം തടയാം.
200 ആര്‍.ടി.പി.സി.ആര്‍. ടെസ്‌റ്റ്‌ കിറ്റ്‌ നിര്‍മാതാക്കളും 53 റാപ്പിഡ്‌ ആന്റിജന്‍ കിറ്റ്‌ നിര്‍മാതാക്കളും കൂടാതെ വീടുകളില്‍ ടെസ്‌റ്റ്‌ ചെയ്യാനായി 7 ഹോം ടെസ്‌റ്റിംഗ ്‌റാപ്പിഡ്‌ ആന്റിജന്‍ ടെസ്‌റ്റ്‌ കിറ്റ്‌ ഉല്‌പാദകരും ഉണ്ട്‌. അതിനാല്‍ പ്രതിദിന ടെസ്‌റ്റിങ്‌ ശേഷി 20 ലക്ഷം കവിയുമെന്നും കേന്ദ്ര ആരോഗ്യവകുപ്പ്‌ വൃത്തങ്ങള്‍ അറിയിച്ചു. രോഗികള്‍ക്കു വൈദ്യസഹായം ഉറപ്പാക്കാന്‍ ആരോഗ്യ മന്ത്രാലയം ദേശീയ ശാസ്‌ത്ര സ്‌ഥാപനങ്ങളുമായും സംസ്‌ഥാനങ്ങളുമായും ചേര്‍ന്ന്‌ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

കോവിഡിനൊപ്പം ജീവിക്കാന്‍ പഠിക്കണം: ഡോ. സൗമ്യ

കോവിഡിനൊപ്പം ജീവിക്കാന്‍ നമ്മള്‍ പഠിക്കണമെന്ന്‌ ലോകാരോഗ്യ സംഘടനയുടെ മുഖ്യ ശാസ്‌ത്രജ്‌ഞയും ഇന്ത്യക്കാരിയുമായ ഡോ. സൗമ്യ സ്വാമിനാഥന്‍. കോവിഡ്‌ കുറേനാള്‍ നിലനില്‍ക്കും. അതിനോടൊപ്പം ജീവിക്കാന്‍ നാം പഠിക്കണം. ആളുകളോട്‌ വീടിനുള്ളില്‍ നില്‍ക്കാന്‍ ആവശ്യപ്പെടുകയോ സ്‌കൂളുകളും കോളജുകളും പൂട്ടിയിടുകയോ ചെയ്യുന്നത്‌ ഇനി അനുയോജ്യമല്ല. ഒമിക്രോണ്‍ കൂടുതല്‍ വ്യാപന ശേഷിയുള്ളതും ഭാവിയില്‍ ഏറെ നാശം വരുത്തുന്നതുമാണ്‌. അതിനാല്‍ വാക്‌സിനേഷനും കോവിഡ്‌ പ്രതിരോധത്തിനും ആളുകള്‍ തയാറാകണമെന്നും ഡോ: സൗമ്യ പറഞ്ഞു.

ഒരു രാജ്യവും കോവിഡില്‍നിന്ന്‌ പൂര്‍ണമായി വിമുക്‌തമായിട്ടില്ല. കോവിഡ്‌ തടാനും ചികിത്സിക്കാനും ലോകാരോഗ്യസംഘടന നിരവധി പുതിയ ഉപകരണങ്ങളും ചികിത്സാരീതികളും ആവിഷ്‌ക്കരിച്ചിട്ടുണ്ട്‌. ഈ വൈറസിന്റെ അപകടസാധ്യതകള്‍ നമുക്ക്‌ തടയാന്‍ സാധ്യമല്ലാത്ത വിധത്തില്‍ ഓരോ ദിവസവും വികസിക്കുന്നു. ലോകജനത അസമത്വം അവസാനിപ്പിച്ച്‌ ഒന്നിച്ച്‌ ശാസ്‌ത്രീയമായി പോരാടിയാല്‍ മാത്രമേ കോവിഡ്‌ വ്യാപനം ഇല്ലാതാക്കാനാകൂ. പുതുവര്‍ഷ സന്ദേശത്തില്‍ വേള്‍ഡ്‌ ഹെല്‍ത്ത്‌ ഓര്‍ഗനൈസേഷന്‍ ഡയറക്‌ടര്‍ ജനറല്‍ ടെഡ്രോസ്‌ അദാനോം ഗെബ്രിയേസസ്‌ പറഞ്ഞതുപോലെ, കോവിഡ്‌ മൂന്നാം വര്‍ഷത്തിലേക്ക്‌ കടക്കുമ്ബോള്‍ ഇത്‌ നമ്മള്‍ കോവിഡിനെ അവസാനിപ്പിക്കുന്ന വര്‍ഷമാകട്ടെയെന്ന്‌ നമുക്കും പ്രാര്‍ഥിക്കാം.

സനല്‍ സി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular