Thursday, May 2, 2024
HomeKeralaകമ്മ്യൂണിസത്തിനെതിരെ പ്രമേയം അവതരിപ്പിച്ചത് എന്റെ അറിവോടെയല്ല-ജിഫ്രി തങ്ങള്‍

കമ്മ്യൂണിസത്തിനെതിരെ പ്രമേയം അവതരിപ്പിച്ചത് എന്റെ അറിവോടെയല്ല-ജിഫ്രി തങ്ങള്‍

മലപ്പുറത്ത് നടന്ന സമ്മേളനത്തില്‍ കമ്മ്യൂണിസത്തിനെതിരെ പ്രമേയം അവതരിപ്പിച്ചത് തന്റെ അറിവോടെയല്ലെന്ന് സമസ്ത പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍.

കമ്മ്യൂണിസവുമായി സഹകരിക്കുന്നതില്‍ മുസ്‌ലിം സമൂഹം ജാഗ്രത പുലര്‍ത്തണമെന്ന പ്രമേയത്തോടൊപ്പം തന്റെ ഫോട്ടോ ചേര്‍ത്ത് ചില ചാനലുകളിലും ഓണ്‍ലൈനുകളിലും പ്രചരിപ്പിക്കപ്പെടുന്നത് തെറ്റിദ്ധാരണാജനകമാണെന്നും അദ്ദേഹം അറിയിച്ചു.

എന്റെ അറിവോടെയൊ സമ്മതത്തോടയോ അല്ല ഈ പ്രമേയം അവതരിപ്പിച്ചത്. ഇത്തരം വാര്‍ത്തകളില്‍ എന്റെ ഫോട്ടോ ചേര്‍ത്ത് ദുരുദ്ദേശ്യത്തോടെ പ്രചരിപ്പിക്കുന്നതില്‍നിന്ന് ബന്ധപ്പെട്ടവര്‍ പിന്മാറണമെന്നും ജിഫ്രി തങ്ങള്‍ ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസം നടന്ന സമസ്ത മലപ്പുറം ജില്ലാ സമ്മേളനത്തിലാണ് കമ്മ്യൂണിസ്റ്റ് ചിന്തകള്‍ക്കും പ്രസ്ഥാനങ്ങള്‍ക്കുമെതിരെ ജാഗ്രത പുലര്‍ത്താന്‍ മുസ്‌ലിം സമൂഹം തയാറാകണമെന്ന് ആഹ്വാനമുണ്ടായത്. സമ്മേളനത്തില്‍ പാസാക്കിയ പ്രമേയത്തിലാണ് കമ്മ്യൂണിസ്റ്റുകാരുമായി സഹകരിക്കുന്നതിനെതിരെ ജാഗ്രതാനിര്‍ദേശമുണ്ടായത്. ഇസ്‌ലാമിന്റെ അടിസ്ഥാന ആശയങ്ങളെ തന്നെ നിഷേധിച്ചും നിസ്സാരവല്‍ക്കരിച്ചും താത്വികാധ്യാപനം നല്‍കുന്ന കമ്മ്യൂണിസമടക്കമുള്ള മതനിരാസ ചിന്തകകളെയും പ്രസ്ഥാനങ്ങളെയും മുസ്‌ലിം സമുദായം ജാഗ്രതയോടെ കരുതിയിരിക്കണമെന്നും സാധാരണക്കാരുടെ ഹൃദയങ്ങളിലേക്ക് മതനിഷേധം കൂടിയേറുന്ന പ്രവണതകളിലെ പങ്കാളിത്തം അപകടകരമാണെന്ന് സമുദായം തിരിച്ചറിയണമെന്നും പ്രമേയത്തില്‍ പറയുന്നു. സിപിഎമ്മുമായി സമസ്ത അടുക്കുന്നുവെന്ന വാര്‍ത്തകള്‍ക്കിടെയാണ് പ്രമേയം പാസാക്കിയത്. ജിഫ്രി തങ്ങളായിരുന്നു സമ്മേളനം ഉദ്ഘാടനം ചെയ്തത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular