Sunday, May 5, 2024
HomeKeralaഐഎസ്‌ ബന്ധം: കോണ്‍ഗ്രസ്‌ മുന്‍ എംഎല്‍എയുടെ ബന്ധു അറസ്റ്റില്‍

ഐഎസ്‌ ബന്ധം: കോണ്‍ഗ്രസ്‌ മുന്‍ എംഎല്‍എയുടെ ബന്ധു അറസ്റ്റില്‍

ബംഗളൂരു > ഐഎസ് ബന്ധം ആരോപിച്ച്‌ കര്‍ണാടക കോണ്‍ഗ്രസ് മുന്‍ എംഎല്‍എ ബി എം ഇഡിനബ്ബയുടെ ബന്ധുവിനെ എന്‍ഐഎ അറസ്റ്റുചെയ്തു.

ഇഡിനബ്ബയുടെ മകന്‍ ബി എം ബാഷയുടെ മരുമകള്‍ ദീപ്തി മര്‍ല എന്ന മറിയമാണ് അറസ്റ്റിലായത്. ബാഷയുടെ മകന്‍ അനസ് അബ്ദുള്‍ റഹ്മാന്റെ ഭാര്യയാണ് ഇവര്‍.

2021 ആഗസ്തില്‍ എന്‍ഐഎ ബാഷയുടെ വീട്ടില്‍ റെയ്ഡ് നടത്തിയിരുന്നു. മറ്റൊരു മകന്‍ അമര്‍ അബ്ദുള്‍ റഹ്മാനെ അറസ്റ്റുചെയ്തു. ആ പരിശോധനയിലാണ് മറിയത്തിന്റെ ഐഎസ് ബന്ധത്തെക്കുറിച്ച്‌ സൂചന ലഭിച്ചതെന്ന് എന്‍ഐഎ വൃത്തങ്ങള്‍ അറിയിച്ചു.ഐഎസിലേക്ക് ആളെ ചേര്‍ക്കുന്ന സംഘവുമായും ജമ്മു കശ്മീരിലെ തീവ്രവാദികളുമായും ഇവര്‍ക്ക് ബന്ധമുണ്ടെന്നാണ് എന്‍ഐഎ ആരോപിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular