Thursday, May 2, 2024
HomeKeralaകേരളത്തെ ആര്‍എസ്‌എസ്​ ആയുധപ്പുരയാക്കി മാറ്റുന്നു: കലാപങ്ങള്‍ സൃഷ്ടിക്കാനുള്ള ആര്‍എസ്‌എസ് ശ്രമം എസ്‌ഡിപിഐ നേരിടും: അഷ്റഫ് മൗലവി

കേരളത്തെ ആര്‍എസ്‌എസ്​ ആയുധപ്പുരയാക്കി മാറ്റുന്നു: കലാപങ്ങള്‍ സൃഷ്ടിക്കാനുള്ള ആര്‍എസ്‌എസ് ശ്രമം എസ്‌ഡിപിഐ നേരിടും: അഷ്റഫ് മൗലവി

കൊച്ചി: കേരളത്തെ ആര്‍എസ്‌എസ്​ ആയുധപ്പുരയാക്കി മാറ്റുകയാണെന്നും ആര്‍എസ്‌എസ്​ ആയുധപ്പുരകള്‍ റെയ്ഡ് ചെയ്യണമെന്നും എസ്‌ഡിപിഐ സംസ്ഥാന പ്രസിഡന്‍റ് മൂവാറ്റുപുഴ അഷ്റഫ് മൗലവി.

സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ കഴിഞ്ഞ ദിവസം അപകടകരമായ മുദ്രാവാക്യങ്ങളുയര്‍ത്തി ആര്‍എസ്‌എസ് പ്രകടനങ്ങള്‍ നടത്തിയെന്നും ന്യൂനപക്ഷ മേഖലകളില്‍ ആയുധമേന്തി അക്രമാസക്തമായ പരിപാടികള്‍ നടത്തുമെന്ന് സര്‍ക്കാര്‍ തലത്തില്‍ മുന്നറിയിപ്പുകളുണ്ടായിരുന്നുവെന്നും അഷ്‌റഫ് മൗലവി പറഞ്ഞു.

ആര്‍എസ്‌എസും അനുബന്ധ സംഘടനകളും മുന്നോട്ടുവെക്കുന്നത് വംശഹത്യയില്‍ അധിഷ്ഠിതമായ പ്രത്യയശാസ്ത്രമാണെന്നും രാജ്യത്തെ പല ഭാഗങ്ങളിലും അവര്‍ അധികാരത്തിലെത്തിയത് ഇത്തരത്തിലാണെന്നും അദ്ദേഹം ആരോപിച്ചു. മനുഷ്യത്വവിരുദ്ധമായ ഭീകര പ്രത്യയശാസ്ത്രമാണ് ആര്‍എസ്‌എസ് മുന്നോട്ടുവെക്കുന്നതെന്നും അഷ്‌റഫ് മൗലവി പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular