Thursday, May 2, 2024
HomeKeralaകോവിഡ് ആശങ്കയൊഴിഞ്ഞു: ബ്ലാസ്റ്റേഴ്‌സ്-ഒഡീഷ മത്സരം നിശ്ചയിച്ച സമയത്ത് തന്നെ നടക്കും

കോവിഡ് ആശങ്കയൊഴിഞ്ഞു: ബ്ലാസ്റ്റേഴ്‌സ്-ഒഡീഷ മത്സരം നിശ്ചയിച്ച സമയത്ത് തന്നെ നടക്കും

ഐസ്‌എല്ലില്‍ കേരളബ്ലാസ്റ്റേഴ്‌സും ഒഡീഷ എഫ്‌സിയും തമ്മിലെ മത്സരം നിശ്ചയിച്ച സമയത്ത് തന്നെ(ഇന്ന് രാത്രി 7.30ന്) നടക്കും. ഒഡീഷ എഫ്‌സിയിലെ ഒരു കളിക്കാരന് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു.

മറ്റുകളിക്കാരുമായി സമ്ബര്‍ക്കമുള്ളതിനാല്‍ ബ്ലാസ്റ്റേഴ്‌സുമായുള്ള മത്സരം സംശയനിഴലിലായിരുന്നു. എന്നാല്‍ മറ്റു കളിക്കാരെ പരിശോധിച്ചപ്പോള്‍ അവരുടെയെല്ലാം ഫലം നെഗറ്റീവാണ്. ഇതോടെയാണ് കളി നടത്താം എന്ന തീരുമാനത്തില്‍ എത്തിയത്.

എഫ്‌സി ഗോവയ്ക്കും എടികെ മോഹന്‍ ബഗാനും ശേഷം ടീമിലെ ഒരു അംഗത്തിന് വൈറസ് ബാധ സ്ഥിരീകരിച്ച മൂന്നാമത്തെ ക്ലബ്ബാണ് ഒഡീഷ എഫ്‌സി. കുറച്ച്‌ ദിവസങ്ങള്‍ക്ക് മുമ്ബ് ഒഡീഷ എഫ്‌സിക്കെതിരായ എടികെ മോഹന്‍ ബഗാന്റെ മത്സരം മാറ്റിവെച്ചിരുന്നു. കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്ത പശ്ചാതലത്തിലായിരുന്നു തീരുമാനം. എന്നാല്‍ കോവിഡ് കേസുകളില്‍ എല്ലായ്‌പ്പോഴും മത്സരങ്ങള്‍ പുനഃക്രമീകരിക്കാന്‍ കഴിയില്ലെന്ന് ഐഎസ്‌എല്‍ സിഇഒ മാര്‍ട്ടിന്‍ ബെയ്‌ന്‍ ക്ലബ്ബുകളെ അറിയിച്ചിരുന്നു.

രാത്രി ഏഴരയ്ക്ക് ഗോവയിലെ തിലക് മൈതാനിലാണ് മത്സരം.അതേസമയം പരിക്കേറ്റ നായകന്‍ ജസല്‍ കാര്‍ണെയ്‌റോ ഇന്ന് ബ്ലാസ്റ്റേഴ്‌സ് നിരയില്‍ ഉണ്ടായേക്കില്ല. ഇന്ന് ജയിച്ചാല്‍ ബ്ലാസ്റ്റേഴ്‌സിന് പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്താം. 10 മത്സരങ്ങളില്‍ നിന്ന് 4 ജയങ്ങളുടെയും 5 സമനിലകളും ഒരു തോല്‍വിയുമായി 17 പോയിന്റുമായാണ് ബ്ലാസ്റ്റേഴ്‌സ് രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നത്. സീസണില്‍ ഇതിനുമുമ്ബ് ഒഡീഷയും കേരളവും ഏറ്റുമുട്ടിയപ്പോള്‍ ജയം കേരളത്തിനായിരുന്നു.

ഒമ്ബത് മത്സരങ്ങളില്‍ നിന്ന് 4 ജയവും ഒരു സമനിലയും 4 തോല്‍വിയുമായി 8 പോയിന്റുമായി പട്ടികയില്‍ എട്ടാം സ്ഥാനത്തുള്ള ഒഡീഎ എഫ്‌സിക്ക് സീസണിലേക്ക് തിരികെ വരണമെങ്കില്‍ ഇനിയുള്ള ഓരോ മത്സരവും നിര്‍ണായകമാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular