Wednesday, May 1, 2024
HomeKeralaവിഷ മിശ്രിതം വേണ്ട, വെടിവച്ചു വധശിക്ഷ നടപ്പാക്കിയാൽ മതിയെന്ന് രണ്ടു പ്രതികൾ

വിഷ മിശ്രിതം വേണ്ട, വെടിവച്ചു വധശിക്ഷ നടപ്പാക്കിയാൽ മതിയെന്ന് രണ്ടു പ്രതികൾ

ഒക്കലഹോമ ∙ ജനുവരി അവസാനവും ഫെബ്രുവരി ആദ്യവും വധശിക്ഷക്ക് വിധേയരാകേണ്ട രണ്ടു പ്രതികൾ വധശിക്ഷ നടപ്പാക്കുന്നതിന് പ്രാകൃതമായ വിഷമിശ്രിതം ഉപയോഗിക്കരുതെന്നും വെടിവച്ചു (ഫയറിംഗ് സ്ക്വാഡ്) ശിക്ഷ നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ട് ഒക്കലഹോമ ഫെഡറൽ കോടതിയിൽ അപേക്ഷ നൽകി. അപേക്ഷ പരിഗണിച്ച ജഡ്ജി ഈ ആഴ്ച അവസാനം തീരുമാനം ഉണ്ടാകുമെന്ന് പ്രതികളെ അറിയിച്ചു.

A criminal finds himself at the other end of the gun.

ഡൊണാൾഡ് ഗ്രാന്റ്, ഗിൽബർട്ട് പോസ്റ്റിലി എന്നീ പ്രതികളാണ് വക്കീൽ മുഖേനെ കോടതിയിൽ പെറ്റീഷൻ നൽകിയത്. വിഷമിശ്രിതം ഉപയോഗിച്ചുള്ള വധശിക്ഷ അനുവദിക്കരുതെന്നും ഇവർ ആവശ്യപ്പെട്ടു. ഇതുവരെ ഒക്കലഹോമയിൽ ഫയറിംഗ് സ്കാഡിനെ ഉപയോഗിച്ചു വധശിക്ഷ നടപ്പാക്കിയിട്ടില്ല. എന്നാൽ കോടതി വിധി എന്തായാലും നടപ്പാക്കാൻ ഡിപ്പാർട്ട്മെന്റ് ഓഫ് കറകക്ഷൻ നടപടി സ്വീകരിക്കുമെന്നും ഡിപ്പാർട്ട്മെന്റ് വക്താവ് ജാഷ് വാർഡ് പറഞ്ഞു.

2014 ൽ വിഷമിശ്രിതം ഉപയോഗിച്ച് നടത്തിയ വധശിക്ഷ കൃത്യതയോടെ നടപ്പാക്കാൻ കഴിഞ്ഞില്ല എന്ന കാരണം ചൂണ്ടികാട്ടി ഇത് താൽക്കാലികമായി നിർത്തിയിരുന്നു. 2021 ഒക്ടോബറിലാണ് പിന്നീട് പുനഃരാരംഭിച്ചത്. ഈ വധശിക്ഷയും പ്രതിയുടെ മരണം ഭീകരമാക്കി മാറ്റിയിരുന്നു. കോടതിയുടെ അവസാന തീരുമാനം കാത്തുകഴിയുകയാണ് രണ്ടു പ്രതികളും.

പി പി ചെറിയാൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular