Monday, May 6, 2024
HomeUSAസുനിൽ വീട്ടിൽ മന്ത്ര യുടെ സേവ ചെയർ സ്ഥാനത്തേക്ക്

സുനിൽ വീട്ടിൽ മന്ത്ര യുടെ സേവ ചെയർ സ്ഥാനത്തേക്ക്

“സേവ” എന്ന വാക്കിന് വേറിട്ട  അർത്ഥതലങ്ങൾ നൽകിയ സുനിൽ വീട്ടിൽ, മലയാളി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കൻ ഹിന്ദൂസ് (മന്ത്ര – Mantrah ) എന്ന പുതിയ ഹൈന്ദവ സംഘടനയുടെ സേവന പ്രവർത്തനങ്ങൾക്ക് അമരക്കാരൻ ആവും. ഹ്യൂസ്റ്റൺ , ടെക്സസിൽ വച്ച് നടന്ന ജനറൽ ബോഡി യോഗത്തിൽ ആണ് മന്ത്രയുടെ സേവാ ചെയർ ആയി ശ്രീ സുനിൽ വീട്ടിൽ നെ തിരഞ്ഞെടുത്തത്.  സേവാ  പ്രവർത്തനങ്ങൾക്ക് പ്രാമുഖ്യം നല്കുന്ന  സംഘടന  ആയതിനാലും, സമാന ചിന്താഗതിക്കാരായ കുറെയധികം  ആളുകൾ  ഈ ഹൈന്ദവ സംഘടനയുടെ ഭാഗമായുണ്ടെന്നതുമാണ്  , മന്ത്രയുമായി ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചതെന്ന്  അദ്ദേഹം  അറിയിച്ചു . ആരോഗ്യമേഖലയിൽ IT ഡയറക്ടർ ആയാണ് ഇദ്ദേഹം ഇപ്പോൾ ജോലി ചെയ്തു വരുന്നത്. ഭാര്യ പ്രീതയും മക്കളായ അർജുനും ഇഷയും അടങ്ങുന്നതാണ് കുടുംബം .
1999 ൽ അമേരിക്കയിലെ ന്യൂ ജേഴ്സിയിൽ എത്തിയ സുനിൽ വിവിധ   സംഘടനകളുടെ പ്രവർത്തനങ്ങളിൽ  ഭാഗം ആയിട്ടുണ്ട്. KHNJ എന്ന സംഘടനയുടെ സ്ഥാപകരിൽ  ഒരാൾ , ഡയറക്ടർ ബോർഡ് മെമ്പർ, അഡ്വൈസറി ബോർഡ് മെമ്പർ എന്നീ നിലകളിലും , KHNA എന്ന ഹൈന്ദവ  സംഘടനയുടെ യുവ ചെയർ, ഡയറക്ടർ ബോർഡ് മെംമ്പർ എന്നീ നിലകളിലും ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.  ന്യൂ ജേഴ്സിയിൽ നടന്ന KHNA കൺവെൻഷന് ചുക്കാൻ പിടിക്കാനും ഇദ്ദേഹം ഉണ്ടായിരുന്നു. ഇത് കൂടാതെ  സനാതന ധർമത്തിൻ്റെ  അന്ത:സത്ത കാത്തു സൂക്ഷിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന പ്രൊജക്റ്റ് സെൽഫ് എന്ന  നോൺ പ്രോഫിറ്റ് ഓർഗനൈസേഷൻ്റെ സ്ഥാപകരിൽ ഒരാളും, ഡയറക്ടർ ബോർഡ് മെമ്പറും കൂടി ആണ് ശ്രീ സുനിൽ വീട്ടിൽ.
മാനവ സേവ തന്നെയാണ്  മാധവ സേവ എന്ന വാക്യം പ്രാവർത്തികമാക്കി കൊണ്ടാണ് ആണ് ശ്രീ സുനിൽ വീട്ടിൽ നമ്മുടെ സമൂഹത്തിനു മാതൃക ആവുന്നത്. കോഴിക്കോടുള്ള മേപ്പയൂരിൽ കുടുംബ സ്വത്തായി കിട്ടിയ സ്ഥലം സേവാഭാരതിയുടെ ” മാതൃസദനം ” എന്ന പദ്ധതിക്കായി വിട്ടു കൊടുക്കുകയും , സമൂഹത്തിൽ ഒറ്റപെട്ടു പോയ നിരാലംബരായ കുറെ അധികം അമ്മമാർക്ക് കൈത്താങ്ങാവുന്ന പദ്ധതിയിൽ പങ്കാളിയും ആവുകയാണിദ്ദേഹം  . ആരോഗ്യം, സാമാജികം,  സ്വാവലംബം, വിദ്യാഭ്യാസം,  ആപത്സേവ തുടങ്ങിയ പഞ്ചമുഖ പ്രവർത്തങ്ങളെ യോജിപ്പിച്ചു കൊണ്ട് ഗ്രാമങ്ങളുടെ സമൂല പരിവർത്തനം ലക്ഷ്യമിട്ടുള്ളതാണ് സേവാഭാരതിയുടെ മാതൃസദനം. കുടുംബാന്തരീക്ഷവും , സാമൂഹികപരമായ  എല്ലാ ചുറ്റുപാടുകളും ഉൾക്കൊണ്ട് തന്നെ യായിരിക്കും ഈ “മാതൃസദനം ” പ്രവർത്തിക്കുക എന്നും സുനിൽ വീട്ടിൽ അറിയിച്ചു. സ്വാമി ചിദാനന്ദ പുരിക്കൊപ്പം ഈ പ്രോജെക്റ്റിൻ്റെ അഡ്വൈസറി ബോർഡ് അംഗമായും സുനിൽ പ്രവർത്തിക്കുന്നുണ്ട്.
 മാതൃകയായി ചൂണ്ടി കാണിക്കാൻ ഉള്ള ഒരു വ്യക്ത്തിത്വം നമ്മുടെ കൂടെ ഉണ്ട് എന്നത് മന്ത്ര എന്ന ഈ സംഘടനക്ക്  അഭിമാനം തന്നെ ആണെന്ന് പ്രസിഡന്റ് ഹരി ശിവരാമൻ അറിയിച്ചു.മന്ത്രയുടെ സേവ  പ്രവർത്തനങ്ങൾ കേവലം പ്രസ്താവനകളിൽ ഒതുങ്ങുന്നതല്ലെന്നും,  സുനിൽ വീട്ടിലിൻ്റെ  നേതൃത്വത്തിൽ മന്ത്രക്ക്  കൂടുതൽ കൂടുതൽ സേവാ  പ്രവർത്തനങ്ങൾ കാഴ്ച വെക്കാൻ സാധിക്കുമെന്നും സെക്രട്ടറി അജിത് നായരും പ്രത്യാശ  പ്രകടിപ്പിച്ചു.

2023 , ജൂലൈ 1 മുതൽ 4 വരെ ഹ്യൂസ്റ്റനിൽ വച്ചായിരിക്കും മന്ത്രയുടെ “വിശ്വ ഹിന്ദു സമ്മേളനം ” നടക്കുക

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular