Tuesday, May 7, 2024
HomeAsia2018ല്‍ നടുവിരല്‍ കാട്ടി അപമാനിച്ചു! 4 വര്‍ഷത്തിന് ശേഷം തന്‍വീറിനെതിരെയുള്ള പ്രതികാരം വീട്ടി ബെന്‍ കട്ടിംഗ്...

2018ല്‍ നടുവിരല്‍ കാട്ടി അപമാനിച്ചു! 4 വര്‍ഷത്തിന് ശേഷം തന്‍വീറിനെതിരെയുള്ള പ്രതികാരം വീട്ടി ബെന്‍ കട്ടിംഗ് – വീഡിയോ

പാകിസ്ഥാന്‍ സൂപ്പര്‍ ലീഗിലൂടെ 4 വര്‍ഷം മുമ്ബുള്ള തന്റെ പ്രതികാരം വീട്ടിയിരിക്കുകയാണ് ഓസ്‌ട്രേലിയന്‍ താരം ബെന്‍ കട്ടിങ്.

പിഎസ്‌എലിന്റെ ഏഴാം സീസണിലെ 22-ാം മത്സരത്തിനിടെയാണ് ക്വറ്റയുടെ സൊഹൈല്‍ തന്‍വീറും പെഷവാറിന്റെ ബെന്‍ കട്ടിംഗും ഏറ്റുമുട്ടിയത്.
2018 കരീബിയന്‍ ലീഗില്‍
ഗയാന വാരിയേഴ്‌സും സെന്റ് കിറ്റ്‌സ് ആന്‍ഡ് നെവിസ് പാട്രിയോട്ട്‌സും തമ്മിലുള്ള മത്സരത്തിനിടെയാണ് ബെന്‍ കട്ടിങിനെ പുറത്താക്കിയതിന് പിന്നാലെ നടുവിരല്‍ കാട്ടി തന്‍വീര്‍ ആഘോഷമാക്കിയത്.

 തന്‍വീര്‍ എറിഞ്ഞ പതിനാറാം ഓവറിന്റെ മൂന്നാം പന്തില്‍ കട്ടിങ് സിക്‌സ് നേടിയിരുന്നു. അടുത്ത പന്തില്‍ ഒരു തകര്‍പ്പന്‍ യോര്‍ക്കറില്‍ തന്‍വീര്‍ കട്ടിങ്ങിനെ ഔട്ടാക്കി. പവലിയനിലേക്ക് തിരിച്ചു നടന്ന കട്ടിങ്ങിനെതിരേ രണ്ട് കൈകളുടേയും നടുവിരല്‍ ഉയര്‍ത്തികാട്ടി ആഘോഷിക്കുകയായിരുന്നു തന്‍വീര്‍.

 ആ സീസണില്‍ ഈ പ്രതികാരം വീട്ടാനാവാത്ത കട്ടിങ് 4 വര്‍ഷങ്ങള്‍ക്ക് ശേഷം പിഎസ്‌എലില്‍ നേര്‍ക്കുനേര്‍ വന്നപ്പോള്‍ പലിശ സഹിതം കണക്കുവിട്ടിയിരിക്കുകയാണ്. ഒരോവറില്‍ ഹാട്രിക്ക് ഉള്‍പ്പെടെ 4 സിക്സ് പറത്തിയതിന് ശേഷമായിരുന്നു ഈ പ്രതികാരം വീട്ടിയത്. ഇതിനിടെ ഇരുവരും വാക്ക് പോരില്‍ ഏര്‍പ്പെട്ടിരുന്നു. അതേസമയം മത്സരത്തില്‍ പെഷവാര്‍ 24 റണ്‍സിന് വിജയിച്ചു.

 ആദ്യം ബാറ്റ് ചെയ്ത പെഷവാര്‍ ക്വറ്റയ്ക്ക് മുന്നില്‍ 186 റണ്‍സിന്റെ വിജയലക്ഷ്യം വെക്കുകയായിരുന്നു.

എന്നാല്‍ ക്വറ്റയ്ക്ക് 20 ഓവറില്‍ 8 വിക്കറ്റ് നഷ്ട്ടത്തില്‍ 161 റണ്‍സ് മാത്രമാണ് നേടാനായത്. ബെന്‍ കട്ടിങിനെ അവസാന ഓവറുകളിലെ വെടിക്കെട്ടാണ് പെഷവാറിനെ 180ന് മുകളില്‍ എത്തിച്ചത്. കട്ടിങ് 14 പന്തില്‍ 4 സിക്‌സും 1 ഫോറും സഹിതം 36 നേടിയിരുന്നു.

 

41 പന്തില്‍ നിന്ന് 58 റണ്‍സ് നേടിയുടെ മാലിക്കിന്റെയും 33 പന്തില്‍ നിന്ന് 51 റണ്‍സ് നേടിയ തലതിന്റെയും പ്രകടനം പെഷവാറിന്റെ വിജയത്തില്‍ നിര്‍ണായകമായി.
ക്വറ്റയുടെ നിരയില്‍ ഓപ്പണര്‍ വില്‍ സമീദ്‌ മാത്രമാണ് പൊരുതിയത്. 60 പന്തില്‍ 12 ഫോറും 3 സിക്‌സും ഉള്‍പ്പെടെ 99 റണ്‍സ് നേടിയിരുന്നു. പെഷവാറിനായി ഉസ്മാന്‍ കാദിര്‍ 4 ഓവറില്‍ 25 റണ്‍സ് മാത്രം വഴങ്ങി 3 വിക്കറ്റ് വീഴ്ത്തിയിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular