Tuesday, May 7, 2024
HomeEuropeമെഡിറ്റനേറിയനിന്‍ കടലില്‍ തീപിടിത്തമുണ്ടായ യാത്രാകപ്പലില്‍ കുടുങ്ങിയവരെ രക്ഷിക്കാന്‍ തീവ്രശ്രമം തുടരുന്നു... പതിനൊന്നോളം യാത്രക്കാരെ കാണാതായി...

മെഡിറ്റനേറിയനിന്‍ കടലില്‍ തീപിടിത്തമുണ്ടായ യാത്രാകപ്പലില്‍ കുടുങ്ങിയവരെ രക്ഷിക്കാന്‍ തീവ്രശ്രമം തുടരുന്നു… പതിനൊന്നോളം യാത്രക്കാരെ കാണാതായി…

മെഡിറ്റനേറിയനിന്‍ കടലില്‍ തീപിടിത്തമുണ്ടായ യാത്രാകപ്പലില്‍ കുടുങ്ങിയവരെ രക്ഷിക്കാന്‍ തീവ്രശ്രമം തുടരുന്നു.

കപ്പലിലുണ്ടായിരുന്ന യാത്രക്കാരും ജീവനക്കാരും അടക്കം 277 പേരെ ഗ്രീക്ക് തീരസംരക്ഷണസേന രക്ഷപെടുത്തി. 11 യാത്രക്കാരെ കാണാതായി.

പടിഞ്ഞാറന്‍ ഗ്രീസിലെ വലിയ തുറമുഖമായ ഇഗൗമെനിറ്റ്‌സയില്‍ നിന്ന് ഇറ്റലിയിലെ ബ്രിന്ദ്‌സിയിലേക്ക് പോവുകയായിരുന്ന യൂറോഫെറി ഒളിന്പിയ എന്ന ഇറ്റാലിയന്‍ കപ്പലാണ് അത്യാഹിതത്തില്‍പ്പെട്ടത്.

യാത്രക്കപ്പലായതിനാല്‍ ഗാരിജില്‍ 150 ലേറെ വാഹനങ്ങളുമുണ്ടായിരുന്നു. ഇവയും കത്തിയമര്‍ന്നു. ബള്‍ഗേറിയ, റുമാനിയ, തുര്‍ക്കി എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരാണു യാത്രക്കാരിലേറെയും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular