Tuesday, May 7, 2024
HomeEuropeയുക്രൈൻ പ്രവിശ്യകൾ റഷ്യയുടെ അധീനതയിൽ; ഐക്യരാഷ്ട്ര സഭ നോക്കുകുത്തി?

യുക്രൈൻ പ്രവിശ്യകൾ റഷ്യയുടെ അധീനതയിൽ; ഐക്യരാഷ്ട്ര സഭ നോക്കുകുത്തി?

ഒരു വശത്തു തണുപ്പനായ  അമേരിക്കൻ പ്രസിഡൻറ്റ്; മറുവശത്തു  വെറുതെ കുരയ്ക്കുന്ന  യുണൈറ്റഡ്‌ നേഷൻസ് . പിന്നെന്താ പുട്ടിനെ പോലുള്ള ക്രിമിനൽ സ്വേഛാധിപധികൾക്ക് എന്തു തെമ്മാടിത്തരവും എവിടെ വേണമെങ്കിലും കാട്ടാമല്ലോ .ആര് ചോദിക്കാൻ?

ജനുവരി 19 ന്   ബൈഡൻ നടത്തിയ പത്രസമ്മേളനത്തിൽ   റഷ്യ സൈനിക നീക്കങ്ങൾ നടത്തുന്നുണ്ടോ  എന്ന ചോദ്യത്തിന് ബൈഡൻ നൽകിയ ഉത്തരം ശ്രദ്ധിക്കണം. റഷ്യ നടത്തുന്നത് ഒരു ചെറിയ കയ്യേറ്റമാണെങ്കിൽ നമ്മൾ നടത്തുവാൻ പോകുന്നത് ഒരു വാചക യുദ്ധം.

പുട്ടിന് കൃത്യമായ സൂചന  കിട്ടി.   ചെറുതായി യുക്രൈനിൽ കടന്നാക്രമണം നടത്തിക്കോളു.  അതിതാ പുട്ടിൻ നടത്തിയിരിക്കുന്നു. 2014  ൽ ഒബാമയുടെ കാലത്തു  ക്രിമിയ എന്ന ഒരു സംസ്ഥാനം റഷ്യ പിടിച്ചെടുത്തു. അന്നും ആഗോളതലത്തിൽ പലേ വാചക കാസർത്തുകളും നടന്നു. പുട്ടിൻ അതെല്ലാം തമാശയായി കണ്ടു. ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ റഷ്യ നടത്തിയ രണ്ടു അക്രമണങ്ങളും ബൈഡൻ അധികാരത്തിൽ ഉള്ളപ്പോൾ ആദ്യത്തേത് വൈസ് പ്രസിഡന്റ്   ആയിരുന്നപ്പോൾ.

റഷ്യയുടെ ന്യായീകരണം ഈ സംസ്ഥാനങ്ങളിൽ ജീവിക്കുന്നവർ റഷ്യൻ ഭാഷ സംസാരിക്കുന്നവർ എന്നതാണ് .

U N വെറുമൊരു പ്രഹസന വസ്തു ആയിമാറിയിരിക്കുന്നു. സെക്യൂരിറ്റി കൌൺസിൽ അംഗമായ റഷ്യ മറ്റൊരു സാധാരണ അംഗ രാഷ്ട്രത്തെ പീഡിപ്പിക്കുന്നു. ആർക്കെങ്കിലും റഷ്യയെ നിലക്കു നിറുത്തുന്നതിനു സാധിക്കുമോ?

ഉറക്കം തൂങ്ങി നടക്കുന്ന ബൈഡനെ ആരും ശ്രദ്ധിക്കുന്നില്ല. പിന്നെ നട്ടെല്ലില്ലാത്ത കുറെ യൂറോപ്യൻ നേതാക്കൾ. ഒന്നാലോചിച്ചുനോക്കൂ നാളെ അമേരിക്ക ക്യൂബ പിടിച്ചടക്കുവാൻ തീരുമാനിക്കുന്നു. കാരണം നിരവധി ക്യൂബക്കാർ അമേരിക്കയെ തുണക്കുന്നവർ അവർക്ക് ആ രാജ്യത്തെ സ്വേച്ഛാധിപത്യ ഭരണത്തിൽ താൽപ്പര്യമില്ല. ഇതിൽ റഷ്യ ആരുടെ പക്ഷം നിൽക്കും?

1990 ൽ ഇറാക്ക് കുവൈറ്റ് പിടിച്ചെടുത്തപ്പോൾ പ്രതികരിച്ച ജോർജ് H ബുഷിനെ പോലുള്ള നേതാക്കൾ ഇന്ന് അമേരിക്കക്കില്ല .ബൈഡൻറ്റെ ഭരണത്തിൽ ഇത് രണ്ടാമത്തെ വിദേശ നയ പരാജയമാണ് ഒന്നാമത്തേത് അഫ്ഗാനിസ്ഥാൻ.

ലോകത്തെ രണ്ടു വൻശക്തികളെ നയിക്കുന്നത് സ്വേച്ഛാധിപതികൾ എന്നത് ജനാധിപത്യ രാഷ്ട്രങ്ങൾ ശ്രദ്ധിക്കുന്നുണ്ടോ എന്നറിയില്ല. ഇപ്പോൾ തൈവാൻ തീർച്ചയായും തികഞ്ഞ ഭീതിയിൽ ആയിരിക്കും. മുന്നോട്ടു പോകുന്നത്  മറ്റൊരു സ്വേച്ഛാധിപതി ആണല്ലോ ചൈന ഭരിക്കുന്നത്.

ആരിൽ നിന്നും ഒരു തടസ്സവും കൂടാതെ ചൈന താമസിയാതെ തൈവാൻ കരസ്ഥമാക്കും. ഈ ഏകാധിപതികൾക്കറിയാം രക്ത ചൊരിച്ചിൽ ഒഴിവാക്കിയുള്ള ഒളിവിലുള്ള എന്തു അതിക്രമങ്ങൾ നടത്തിയാലും പുറം ലോകം കണ്ണടച്ചു കളയും .പുതിയൊരു ലോക നിയമം നടപ്പാകുന്നു കൈയ്യൂക്കൊള്ളവൻ കാര്യക്കാരൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular