Friday, April 26, 2024
HomeUSAഐഡഹോ ; ടെക്‌സസിന് സമാനമായ ഗര്‍ഭഛിദ്ര നിരോധന ബില്‍ പാസാക്കുന്ന ആദ്യ സംസ്ഥാനം

ഐഡഹോ ; ടെക്‌സസിന് സമാനമായ ഗര്‍ഭഛിദ്ര നിരോധന ബില്‍ പാസാക്കുന്ന ആദ്യ സംസ്ഥാനം

ഐഡഹോ : ആറാഴ്ച പ്രായം വരുന്ന ഗര്‍ഭസ്ഥ ശിശുവിനെ ഗര്‍ഭഛിദ്രം വഴി ഇല്ലാതാക്കുന്നതിനെതിരെ ടെക്‌സസ് പാസാക്കിയ ബില്ലിന് സമാനമായി ഐഡഹോ സംസ്ഥാനവും ബില്‍ പാസ്സാക്കി .

ഐഡഹോ പ്രതിനിധി സഭ മാര്‍ച്ച് 14 നാണ് എസ്.ബി 1309 ബില്‍ ബഹുഭൂരിപക്ഷത്തോടെ പാസാക്കിയത് . 51 പേര്‍ ബില്ലിനെ അനുകൂലിച്ചപ്പോള്‍ 14 പേരാണ് ബില്ലിനെതിരെ വോട്ട് ചെയ്തത് ആഴ്ചകള്‍ക്ക് മുന്‍പ് ഈ ബില്‍ സംസ്ഥാന സെനറ്റ് പാസാക്കിയിരുന്നു . റിപ്പബ്ലിക്കന്‍ ഗവര്‍ണര്‍ ബ്രാഡ് ലിറ്റില്‍ ബില്ലില്‍ ഒപ്പ് വെക്കുന്നതോടെ നിയമം പ്രാബല്യത്തില്‍ വരും .

അമേരിക്കയില്‍ ആറാഴ്ച ഗര്‍ഭഛിദ്ര നിരോധനബില്‍ ആദ്യമായി പാസാക്കിയത് ടെക്‌സസ് സംസ്ഥാനമാണ് . കഴിഞ്ഞ സെപ്റ്റംബറില്‍ പാസാക്കിയ നിയമത്തിനെതിരെ  സുപ്രീം കോടതി ഉള്‍പ്പെടെ നിരവധി കോടതികളില്‍ കേസ്സുകള്‍ നിലവിലുണ്ടായിരുന്നുവെങ്കിലും സംസ്ഥാനത്തിന് അനുകൂലമായ വിധിയാണ് ഉണ്ടായിട്ടുള്ളത് . കഴിഞ്ഞ ഡിസംബറിലാണ് സുപ്രീം കോടതി ടെക്‌സസ് നിയമത്തിന് സാധുത നല്‍കിയത് .

ടെക്‌സസ് നിയമത്തിന് സമാനമായ ബില്ലുകള്‍ അരിസോണ, ഒഹായെ , അലബാമ , മിസ്സോറി തുടങ്ങിയ സംസ്ഥാനങ്ങളില്‍ പരിഗണനയിലാണ് ഗര്‍ഭഛിദ്രത്തെ അനുകൂലിക്കുന്നവര്‍ സ്ത്രീകളുടെ സ്വാതന്ത്ര്യത്തിലെ കടന്നു കയറ്റമായി ബില്ലിനെ ചിത്രീകരിക്കുമ്പോള്‍ മാതാവിന്റെ ഗര്‍ഭപാത്രത്തില്‍ വളരുന്ന കുഞ്ഞിന് ജനിക്കുവാനുള്ള അവകാശം ഉണ്ടെന്ന് ഗര്‍ഭഛിദ്രത്തെ എതിര്‍ക്കുന്നവരും വാദിക്കുന്നു .

പി പി ചെറിയാന്‍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular