Tuesday, May 7, 2024
HomeGulfആവേശം വാനോളം

ആവേശം വാനോളം

മനാമ: ആരാധകര്‍ ആവേശത്തോടെ കാത്തിരുന്ന ഫോര്‍മുല വണ്‍ ബഹ്റൈന്‍ ഗ്രാന്‍ഡ് പ്രീ മത്സരങ്ങള്‍ക്ക് തുടക്കമായി.

ഫോര്‍മുല 2, ഫോര്‍മുല 3, പോര്‍ഷെ സ്പ്രിന്‍റ് ചലഞ്ച് മിഡിലീസ്റ്റ് മത്സരങ്ങളും ഇതോടൊപ്പം നടക്കുന്നുണ്ട്. വെള്ളിയാഴ്ച നടന്ന ഫോര്‍മുല 1 ആദ്യ പ്രാക്ടീസ് മത്സരത്തില്‍ ആല്‍ഫാടോറിയുടെ പിയറി ഗാസ്ലി മുന്നിലെത്തി.ഫെറാരിയുടെ ചാള്‍സ് ലെക്ലാര്‍ക്ക്, കാര്‍ലോസ് സെയിന്‍സ് എന്നിവരാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്തത്.

മെഴ്സിഡസിന്‍റെ ജോര്‍ജ് റസല്‍ നാലാമതെത്തി. നിലവിലെ ചാമ്ബ്യന്‍ റെഡ്ബുള്ളിന്‍റെ മാക്സ് വെസ്റ്റാപ്പന്‍ അഞ്ചാമതും ഏഴുതവണ ലോക ചാമ്ബ്യനായ മെഴ്സിഡസിന്‍റെ ലൂയിസ് ഹാമില്‍ട്ടന്‍ ഏഴാമതുമാണ് ഫിനിഷ് ചെയ്തത്.

വൈകീട്ട് നടന്ന രണ്ടാം പ്രാക്ടീസില്‍ റെഡ്ബുള്‍ താരം മാക്സ് വെസ്റ്റാപ്പന്‍ ഒന്നാമതെത്തി. ആദ്യ പ്രാക്ടീസിന്‍റെ ആവര്‍ത്തനമായി ഫെറാരിയുടെ ചാള്‍സ് ലെക്ലര്‍ക്കും കാര്‍ലോസ് സെയിന്‍സും രണ്ടും മൂന്നും സ്ഥാനങ്ങളില്‍ എത്തി.

ഉച്ചക്ക് നടന്ന എഫ് 2 ഫ്രീ പ്രാക്ടീസില്‍ എം.പി മോട്ടോര്‍ സ്പോര്‍ട്ടിന്‍റെ ഫെലിപ് ദ്രുഗോവിച്ച്‌ ഒന്നാമതെത്തി. ഡാംസിന്‍റെ എയുമു ഇവാസ, റോയ് നിസാനി എന്നിവര്‍ രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തി. പ്രേമ റേസിങ്ങിനുവേണ്ടി മത്സരിക്കുന്ന ഇന്ത്യന്‍ താരം ജെഹാന്‍ ദാരുവാല ആറാമതായാണ് ഫിനിഷ് ചെയ്തത്. വൈകീട്ട് നടന്ന യോഗ്യത മത്സരത്തില്‍ വെര്‍ച്ചോസി റേസിങ് താരം ജാക്ക് ദൂഹാന്‍ ഒന്നാമതെത്തി. ആര്‍ട്ട് ഗ്രാന്‍ഡ്പ്രീയുടെ തിയോ പോര്‍ഷേര്‍ രണ്ടാമതും ഹൈടെക് ഗ്രാന്‍ഡ് പ്രീ താരം ജൂറി വൈപിസ് മൂന്നാമതുമെത്തി. ജെഹാന്‍ ദാരുവാല ഏഴാംസ്ഥാനത്ത് ഫിനിഷ് ചെയ്തു.രാവിലെ നടന്ന എഫ് 3 പ്രാക്ടീസില്‍ ട്രൈഡെന്‍റിന്‍റെ റോമന്‍ സ്റ്റാനെക്ക് ഒന്നാമതെത്തി. 1:48:012 എന്ന മികച്ച ലാപ്ടൈം കുറിച്ച സ്റ്റാനെക്കിന് പിന്നില്‍ പ്രേമ റേസിങ്ങിന്‍റെ ആര്‍തര്‍ ലേക്ലാര്‍ക്ക് രണ്ടാമതെത്തി.

ആര്‍ട്ട് ഗ്രാന്‍ഡ്പ്രീയുടെ ജോര്‍ജീ സോസി രണ്ടാമതും ഫിനിഷ് ചെയ്തു. വൈകീട്ട് നടന്ന യോഗ്യതാ റൗണ്ടില്‍ വാന്‍ ആമേഴ്സ്ഫൂര്‍ട്ട് ഡ്രൈവര്‍ ഫ്രാങ്കോ കൊളാപിേന്‍റാ ഒന്നാമതെത്തി. ഡ്രൈന്‍റിന്‍റെ റോമന്‍ സ്റ്റാനെക്ക് രണ്ടാമതും എം.പി മോട്ടോര്‍സ്പോര്‍ട്ടിന്‍റെ ഇന്ത്യന്‍ താരം കുഷ് മൈനി മൂ​ന്നാ​മ​തു​മെ​ത്തി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular