Tuesday, May 7, 2024
HomeKeralaവിനായകന്‍ പറഞ്ഞത് തെറ്റ്, അന്ന് പ്രതികരിക്കാനായില്ല; അന്ന് ഉണ്ടായ മുഴുവന്‍ സംഭവത്തില്‍ താന്‍ ക്ഷമ ചോദിക്കുന്നുവെന്ന്...

വിനായകന്‍ പറഞ്ഞത് തെറ്റ്, അന്ന് പ്രതികരിക്കാനായില്ല; അന്ന് ഉണ്ടായ മുഴുവന്‍ സംഭവത്തില്‍ താന്‍ ക്ഷമ ചോദിക്കുന്നുവെന്ന് നവ്യ നായര്‍

കൊച്ചി: ഒരുത്തീ സിനിമയുടെ പത്രസമ്മേളനത്തിനിടെ നടന്‍ വിനായകന്‍ നടത്തിയ മീ ടു പരാമര്‍ശത്തില്‍ പ്രതികരണവുമായി നവ്യ നായരും.

വിനായകന്‍ പറഞ്ഞതു തെറ്റായിപ്പോയെന്ന് നവ്യ നായര്‍ പറയുന്നു. വിനായകന്റെ പരാമര്‍‍ശത്തില്‍ തനിക്ക് ബുദ്ധിമുട്ട് തോന്നിയെന്നും എന്നാല്‍ ആ സമയത്ത് പ്രതികരിക്കാന്‍ സാധിച്ചില്ലെന്നും നവ്യ പറഞ്ഞു.

അവിടെ ഒരു പുരുഷന്‍ പറഞ്ഞതിന് സ്ത്രീയെ ആണ് ക്രൂശിക്കുന്നതന്നും അന്ന് ഉണ്ടായ മുഴുവന്‍ സംഭവത്തില്‍ താന്‍ ക്ഷമ ചോദിക്കുന്നുവെന്നും നടി വ്യക്തമാക്കി.

ഒരുത്തീ സിനിമയുടെ പത്രസമ്മേളനത്തിനിടെ ആയിരുന്നു വിനായകന്റെ സ്ത്രീ വിരുദ്ധ പരാമര്‍ശം. ‘എന്റെ ലൈഫില്‍ ഞാന്‍ പത്ത് പെണ്ണുങ്ങള്‍ക്കൊപ്പം സെക്‌സ് ചെയ്തിട്ടുണ്ട്. ഈ പത്ത് പേരോടും ഞാന്‍ തന്നെയാണ് ചോദിച്ചത് നിങ്ങള്‍ക്കിതിന് താത്പര്യമുണ്ടോ എന്ന്.

നിങ്ങള്‍ പറയുന്ന മീ ടൂ ഇതാണെങ്കില്‍ ഞാന്‍ ഇനിയും ചോദിക്കും. എനിക്ക് വേറെ ആര്‍ക്കെങ്കിലുമൊപ്പം സെക്‌സ് ചെയ്യണമെന്ന് തോന്നിയാല്‍ ഞാന്‍ ഇനിയും ചോദിക്കും. ഇതാണോ നിങ്ങള്‍ പറഞ്ഞ മീ ടൂ? ഇതല്ലെങ്കില്‍ എന്താണ് നിങ്ങള്‍ പറയുന്ന മീ ടൂ? നിങ്ങളെനിക്ക് പറഞ്ഞ് താ’, എന്നായിരുന്നു വിനായകന്‍ പറഞ്ഞത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular