Saturday, April 27, 2024
HomeGulfറമദാന്‍ നിലാവ്​: ഹ​റം മു​റ്റ​ങ്ങ​ളി​ല്‍ ഇ​ഫ്​​താ​ര്‍ ഒത്തുചേരല്‍ തി​രി​ച്ചെ​ത്തി

റമദാന്‍ നിലാവ്​: ഹ​റം മു​റ്റ​ങ്ങ​ളി​ല്‍ ഇ​ഫ്​​താ​ര്‍ ഒത്തുചേരല്‍ തി​രി​ച്ചെ​ത്തി

ജി​ദ്ദ: ര​ണ്ടു​വ​ര്‍​ഷ​ത്തെ ഇ​ട​വേ​ള​ക്കു​ശേ​ഷം ഹ​റം മു​റ്റ​ങ്ങ​ളി​ല്‍ ഇ​ഫ്​​താ​ര്‍ സു​പ്ര​ക​ള്‍ തി​രി​ച്ചെ​ത്തി.

റ​മ​ദാ​നി​​ന്റെ ആ​ദ്യ​ദി​വ​സം ശ​നി​യാ​ഴ്​​ച ഇ​രു​ഹ​റ​മു​ക​ളി​ലൊ​രു​ക്കി​യ ഇ​ഫ്​​താ​ര്‍ സു​പ്ര​ക​ളി​ലെ വി​ഭ​വ​ങ്ങ​ള്‍ ക​ഴി​ച്ച്‌​​ പ​തി​നാ​യി​ര​ങ്ങ​ളാ​ണ്​ നോ​മ്ബ്​ തു​റ​ന്ന​ത്. കോ​വി​ഡി​നെ തു​ട​ര്‍​ന്ന്​ ഇ​രു​ഹ​റ​മു​ക​ളി​ലേ​ക്കും​ പ്ര​വേ​ശ​ന​ത്തി​നു നി​യ​ന്ത്ര​ണ​മേ​ര്‍​പ്പെ​ടു​ത്തി​യ​തോ​ടൊ​പ്പം ആ​രോ​ഗ്യ സു​ര​ക്ഷ ക​ണ​ക്കി​ലെ​ടു​ത്ത്​ ക​ഴി​ഞ്ഞ ര​ണ്ടു​വ​ര്‍​ഷ​മാ​യി റ​മ​ദാ​നി​ല്‍ ഹ​റ​മു​ക​ളി​ല്‍ ഇ​ഫ്​​താ​ര്‍ സു​പ്ര​ക​ളു​ണ്ടാ​യി​രു​ന്നി​ല്ല.

നി​യ​ന്ത്ര​ണം നീ​ക്കി​യ​തോ​ടെ​യാ​ണ്​ വ​ര്‍​ഷ​ങ്ങ​ളാ​യി തു​ട​ര്‍​ന്നി​രു​ന്ന ഇ​ഫ്​​താ​ര്‍ സു​പ്ര​ക​ള്‍ ഹ​റം മു​റ്റ​ങ്ങ​ളി​ല്‍ തി​രി​ച്ചെ​ത്തി​യ​ത്​​. ഇ​ഫ്​​താ​ര്‍ ന​ല്‍​കു​ന്ന​വ​ര്‍​ക്ക്​ ക​ര്‍​ശ​ന വ്യ​വ​സ്ഥ​യാ​ണ്​ ഇ​രു​ഹ​റം കാ​ര്യാ​ല​യം നി​ശ്ച​യി​ച്ച​ത്. നി​ര​വ​ധി കു​ടും​ബ​ങ്ങ​ളും സ്ഥാ​പ​ന​ങ്ങ​ളു​മാ​ണ്​ ഓ​രോ വ​ര്‍​ഷ​വും ഇ​ഫ്​​താ​ര്‍ ന​ല്‍​കാ​റ്​. ഇ​ഫ്​​താ​ര്‍ ഒ​രു​ക്കാ​ന്‍ 2000 അ​നു​മ​തി​പ്പ​ത്രം ഇ​തി​ന​കം ന​ല്‍​കി. മ​ക്ക ഹ​റ​മി​ല്‍ ആ​ദ്യ ഇ​ഫ്​​താ​ര്‍ ദി​നം 20 ട​ണ്‍ ഈ​ത്ത​പ്പ​ഴം വി​ത​ര​ണം ചെ​യ്​​തു.

ഹ​റം മു​റ്റ​ത്ത് ഇ​ഫ്​​താ​ര്‍ സു​പ്ര​ക്കി​രു​വ​ശ​വും ദേ​ശ, ഭാ​ഷ, വ​ര്‍​ണ വ്യ​ത്യാ​സ​മി​ല്ലാ​തെ തോ​ളോ​ടു​തോ​ള്‍​ ചേ​ര്‍​ന്നി​രു​ന്നു നോ​മ്ബു​തു​റ​ക്കു​ന്ന കാ​ഴ്​​ച സ്​​നേ​ഹ​ത്തി​​ന്റെ​യും ​ഐ​ക്യ​ത്തി​​ന്റെ​യും സ​ന്ദേ​ശ​മാ​ണ്. റെ​ക്കോ​ഡ്​ വേ​ഗ​ത്തി​ലാ​ണ്​ ഹ​റ​മി​ന​ക​ത്തും മു​റ്റ​ങ്ങ​ളി​ലും ഇ​ഫ്​​താ​ര്‍ വി​ഭ​വ​ങ്ങ​ളാ​യ ഈ​ത്ത​പ്പ​ഴ​വും സം​സം വെ​ള്ള​വു​മൊ​ക്കെ വി​ത​ര​ണം ചെ​യ്യു​ന്ന​ത്. ഹ​റം കാ​ര്യാ​ല​യ​ത്തി​നു കീ​ഴി​ലെ ജോ​ലി​ക്കാ​ര്‍​ക്ക്​ പു​റ​മെ നൂ​റു​ക​ണ​ക്കി​ന്​ സ​ന്ന​ദ്ധ പ്ര​വ​ര്‍​ത്ത​ക​രും ഇ​തി​നാ​യി​ രം​ഗ​ത്തു​ണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular