Sunday, April 28, 2024
HomeGulfഅലീവിയയില്‍ സൈക്യാട്രിക് വിഭാഗത്തിന് തുടക്കം

അലീവിയയില്‍ സൈക്യാട്രിക് വിഭാഗത്തിന് തുടക്കം

ദോഹ: ഖത്തറിലെ പ്രമുഖ ആതുരസേവന കേന്ദ്രമായ അലീവിയ മെഡിക്കല്‍ സെന്‍ററില്‍ സൈക്യാട്രിക് വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.

ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്‍റര്‍ പ്രസിഡന്‍റ് പി.എന്‍. ബാബുരാജന്‍ ഉദ്ഘാടനം ചെയ്തു. 2019ല്‍ അല്‍ മെഷാഫിലെ എസ്ദാന്‍ മാളില്‍ ഖത്തറിലെ ആശുപത്രി മേഖലയില്‍ ശ്രദ്ധേയമായ സാന്നിധ്യമായി പ്രവര്‍ത്തനമാരംഭിച്ച അലീവിയയുടെ ‘വെല്‍നസ് ഇന്‍ റീച്’ എന്ന ലക്ഷ്യത്തില്‍ നിര്‍ണായക ചുവടുവെപ്പായാണ് സൈക്യാട്രി വിഭാഗത്തിന് തുടക്കം കുറിക്കുന്നത്. ഖത്തറിലെ ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള പ്രവാസി സമൂഹത്തിന് ലോകനിലവാരത്തിലെ ചികിത്സ സംവിധാനം ഒരുക്കുകകൂടിയാണ് ലക്ഷ്യം.

കോവിഡ് വ്യാപനകാലത്ത് പ്രവാസികള്‍ ഉള്‍പ്പെടെയുള്ള വിഭാഗങ്ങളില്‍ മാനസികസമ്മര്‍ദം അകറ്റാന്‍ ഇത്തരത്തിലുള്ള സംവിധാനങ്ങള്‍ അത്യാവശ്യമാണെന്ന് മൂന്നു പതിറ്റാണ്ടിലേറെ ഖത്തറില്‍ പ്രവാസിയായി തുടരുന്നതിന്‍റെ അനുഭവപരിചയത്തില്‍ പി.എന്‍. ബാബുരാജന്‍ സൂചിപ്പിച്ചു. രാജ്യത്തുള്ള വിവിധ വിഭാഗം ജനങ്ങള്‍ക്ക് അലീവിയയുടെ സൈക്യാട്രിക് വിഭാഗത്തിന്‍റെ മെഡിക്കല്‍ സേവനം ഗുണകരമാവുമെന്ന് അദ്ദേഹം പറഞ്ഞു.

സമൂഹത്തിന് ഏറ്റവും മികച്ച ആരോഗ്യ പരിചരണം ഉറപ്പാക്കുകയാണ് അലീവിയയുടെ ലക്ഷ്യമെന്ന് മാനേജിങ് ഡയറക്ടര്‍ കെ.പി. അഷ്റഫ് പറഞ്ഞു. സൈക്യാട്രി വിഭാഗം പ്രവര്‍ത്തനം ആരംഭിക്കുന്നത് വഴി ആ മേഖലയില്‍ നിര്‍ണായക ചുവടുവെപ്പാണ് നടത്തുന്നത്. ഉപഭോക്തൃ സംതൃപ്തിയാണ് അലീവിയയുടെ ലക്ഷ്യം. മാനസികാരോഗ്യ സേവനങ്ങള്‍ ആവശ്യമായ വിഭാഗങ്ങളിലേക്ക് എത്തിക്കുകയും ചെയ്യുന്നു -കെ.പി. അഷ്റഫ് വിശദീകരിച്ചു. സൈക്യാട്രിക് സ്പെഷലിസ്റ്റ് ഡോ. ടിഷ റേച്ചല്‍ ജേക്കബ്, ചീഫ് ഓപറേറ്റിങ് ഓഫിസര്‍ ഉദയകുമാര്‍ എന്നിവര്‍ സംസാരിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular