Thursday, May 2, 2024
HomeKeralaസ്ഥാനാര്‍ത്ഥി സഭയുടേതല്ല ജനങ്ങളുടേത് ; തികഞ്ഞ വിജയപ്രതീക്ഷയെന്ന് കാനം രാജേന്ദ്രന്‍

സ്ഥാനാര്‍ത്ഥി സഭയുടേതല്ല ജനങ്ങളുടേത് ; തികഞ്ഞ വിജയപ്രതീക്ഷയെന്ന് കാനം രാജേന്ദ്രന്‍

തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണയം സംബന്ധിച്ചുള്ള വിവാദങ്ങളോട് പ്രതികരിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സ്ഥാനാര്‍ത്ഥി സഭയുടേതല്ല ജനങ്ങളുടേതാണെന്നും സഭ സ്ഥാനാര്‍ത്ഥിയെ നിര്‍ത്താറില്ലെന്നും അദ്ദേഹം പറഞ്ഞു. തൃക്കാക്കരയില്‍ ഇടതുമുണിക്ക് തികഞ്ഞ വിജയപ്രതീക്ഷയുണ്ടെന്നും കാനം കൂട്ടിച്ചേര്‍ത്തു.

ഔദ്യോഗിക പ്രഖ്യാപനത്തിന് മുമ്പ് പ്രത്യക്ഷപ്പെട്ട ചുവരെഴുത്തുകള്‍ മാധ്യമവാര്‍ത്തകള്‍ വിശ്വസിച്ച് എഴുതിയതാകുമെന്നും അദ്ദേഹം പറഞ്ഞു. എറണാകുളം ലിസി ആശുപത്രിയിലെ ഹൃദ്രോഗവിദഗ്ധനായ ജോ ജോസഫാണ് എല്‍ഡിഎഫിന്റെ സ്ഥാനാര്‍ത്ഥി. ഇന്നലെ വൈകിട്ട് നടന്ന വാര്‍ത്താസമ്മേളനത്തിലാണ് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ സ്ഥാനാര്‍ത്ഥിയുടെ പേര് വെളിപ്പെടുത്തിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular