Thursday, May 2, 2024
HomeKeralaപൂരം വെടിക്കെട്ട്; വെടിമരുന്ന് നിയന്ത്രണം ഏറ്റെടുത്ത് ജില്ലാ ഭരണകൂടം

പൂരം വെടിക്കെട്ട്; വെടിമരുന്ന് നിയന്ത്രണം ഏറ്റെടുത്ത് ജില്ലാ ഭരണകൂടം

തൃശൂര്‍: പൂരം വെടിക്കെട്ടിനായി കരുതി വച്ച 4000 കിലോ വെടിമരുന്ന് ശേഖരം ജില്ലാ ഭരണകൂടത്തിന്റെ നിയന്ത്രണത്തിലേക്ക് മാറ്റി.

4000 കിലോ വെടിമരുന്നാണ് രണ്ട് ദേവസ്വങ്ങളും കൂടി സൂക്ഷിച്ചിരിക്കുന്നത്. വെടിക്കെട്ട് പുരയുടെ താക്കോല്‍ ജില്ലാ ഭരണകൂടം ഏറ്റെടുത്തു. മഴ തീരുന്നത് വരെ പൂരം വെടിക്കെട്ട് മാറ്റിവച്ച സാഹചര്യത്തിലാണ് നീക്കം.

സ്‌ഫോടകവസ്തുക്കള്‍ പ്രത്യേക വെടിക്കെട്ടുപുരയിലാണ് സുരക്ഷിതമായി സൂക്ഷിച്ചിരിക്കുന്നത്. 11ാം തിയതിയാണ് വെടിക്കെട്ട് നടത്തേണ്ടിയിരുന്നത്. എന്നാല്‍ മഴ കാരണം രണ്ട് തവണ വെടിക്കെട്ട് മാറ്റിവച്ചു. വരും ദിവസങ്ങളിലും കനത്ത മഴയ്‌ക്കുള്ള സാധ്യത കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരുന്നു.

ഇനി മഴ മാറി കുഴികള്‍ ഉണങ്ങിയ ശേഷം മാത്രമേ വെടിക്കെട്ട് നടത്താനാകൂ. ഈ സാഹചര്യത്തിലാണ് വെടിമരുന്നിന്റെ നിയന്ത്രണം ജില്ലാ ഭരണകൂടം ഏറ്റെടുത്തത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular