Saturday, April 27, 2024
HomeGulfആസ്ട്രേലിയ-പെറു േപ്ലഓഫ് മത്സരം ഇന്ന് രാത്രി ഒമ്ബതിന്

ആസ്ട്രേലിയ-പെറു േപ്ലഓഫ് മത്സരം ഇന്ന് രാത്രി ഒമ്ബതിന്

ദോഹ: അഹമ്മദ് ബിന്‍ അലി സ്റ്റേഡിയത്തിലെ ഗാലറി സ്റ്റാന്‍ഡുകള്‍ തിങ്കളാഴ്ച രാത്രിയില്‍ ചുവപ്പും വെള്ളയും നിറങ്ങളില്‍ ഓളം വെട്ടും.

ഖത്തറിന്‍റെ മണ്ണില്‍ ലാറ്റിനമേരിക്കന്‍ രാജ്യമായ പെറുവില്‍നിന്നുള്ളവര്‍ വലിയൊരു പ്രവാസസമൂഹമല്ലെങ്കിലും യൂറോപ്പില്‍ അവര്‍ ഏറെയുണ്ട്. ഇറ്റലി, ഫ്രാന്‍സ്, സ്പെയിന്‍ എന്നീ രാജ്യങ്ങളില്‍ വലിയ തോതിലാണ് പെറുവില്‍ നിന്നുള്ളവരുടെ സാന്നിധ്യം. 35 ലക്ഷത്തോളം പേര്‍ സ്വദേശികള്‍ പെറുവിന് പുറത്ത് ജീവിക്കുന്നുവെന്നാണ് കണക്ക്. അവരില്‍ ഏറെയും യൂറോപ്പില്‍. ഇവരില്‍ നിന്നും വലിയൊരു വിഭാഗം തങ്ങളുടെ ടീമിനെ പിന്തുണക്കാനായി ഖത്തറിലേക്ക് ഒഴുകിയെത്തിയിട്ടുണ്ടെന്ന് പെറുമാധ്യമങ്ങളും കോച്ച്‌ റിക്കാര്‍ഡോ ഗരേകയും ശരിവെക്കുന്നു.

ലോകകപ്പിലേക്കുള്ള നിര്‍ണായക അങ്കത്തില്‍ പെഡ്രോ ഗാല്ലിസും സംഘവും ബൂട്ടുകെട്ടുമ്ബോള്‍ ഗാലറിയില്‍ 12,000ത്തോളം ആരാധകര്‍ ആരവമായെത്തും. ലോകഫുട്ബാളിലെ ഏറ്റവും വലിയ ട്രാവലിങ് ആരാധകപ്പടയെന്ന് വിശേഷിപ്പിക്കാവുന്ന ലാറ്റിനമേരിക്കന്‍ ഫുട്ബാള്‍ ഭ്രാന്തിന്‍റെ എല്ലാ ആവേശവും പേറിയാണ് ഇവരുടെ വരവ്. ജൂണ്‍ അഞ്ചിന് സ്പെയിനില്‍ ന്യൂസിലന്‍ഡിനെതിരെ നടന്ന സന്നാഹ മത്സരത്തില്‍ ഗാലറി നിറഞ്ഞ അതേ ആവേശവുമായി റെഡ് ആന്‍ഡ് വൈറ്റ് ആര്‍മി ദോഹയിലും ഓളങ്ങള്‍ തീര്‍ക്കും.

കളത്തില്‍ എതിരാളികളായ സോക്കറൂസ് നേരിടുന്ന വെല്ലുവിളിയും ഗാലറിയിലെ ഈ ആധിപത്യം തന്നെയാണ്. 500നും ആയിരത്തിനുമിടയിലെ സോക്കറൂസിന്‍റെ മഞ്ഞയും നീലയും ഗോള്‍ഡും നിറങ്ങളിലെ ആരാധക ആവേശം മുങ്ങിപ്പോവും. എന്നാല്‍, എണ്ണത്തില്‍ കുറവായിരിക്കുമെങ്കിലും ടീമിനെ പിന്തുണക്കാന്‍ തങ്ങളുടെ ശബ്ദവും സജീവമായി ഉയരുമെന്ന് സിഡ്നിയില്‍ നിന്നും ഒരാഴ്ച മുമ്ബു തന്നെ ദോഹയിലെത്തിയ സോക്കറൂസ് ആരാധകന്‍ അഡ്രിയാന്‍ ബ്രെട്ട് പറയുന്നു. യു.എ.ഇക്കെതിരായ മത്സത്തിന്‍റെ ഇരട്ടി ആവേശത്തോടെയാവും താനും കൂട്ടുകാരും ഇന്നിറങ്ങുകയെന്ന് അദ്ദേഹം വാര്‍ത്താ ഏജന്‍സിയായ ‘എ.പി’യോട് പ്രതികരിക്കുന്നു. വ്യാഴാഴ്ച ടീമിന്‍റെ പരിശീലനം കാണാനും ഫോട്ടോയും ഓട്ടോഗ്രാഫ് സ്വീകരിക്കാനും സോക്കറൂസ് ആരാധകര്‍ക്ക് അവസരം നല്‍കിയിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular