Thursday, May 9, 2024
HomeGulfഹജ്ജ് തയാറെടുപ്പ് പൂര്‍ത്തിയായി; ആദ്യ സംഘം മക്കയില്‍

ഹജ്ജ് തയാറെടുപ്പ് പൂര്‍ത്തിയായി; ആദ്യ സംഘം മക്കയില്‍

ദോഹ: ഈവര്‍ഷത്തെ ഹജ്ജ് തീര്‍ഥാടനത്തിനായുള്ള ആഭ്യന്തര തയാറെടുപ്പുകളെല്ലാം പൂര്‍ത്തിയായതായി ഔഖാഫ് ഇസ്ലാമികകാര്യ മന്ത്രാലയത്തിലെ ഹജ്ജ്, ഉംറ വിഭാഗം മേധാവി അലി ബിന്‍ സുല്‍ത്താന്‍ അല്‍ മിസ്ഫിരി അറിയിച്ചു.

സുരക്ഷ മുന്‍കരുതലുകളോടെ ഹജ്ജ് പുനഃസ്ഥാപിച്ചു കൊണ്ടുള്ള സൗദി അറേബ്യയുടെ പ്രഖ്യാപനം വന്ന ഉടന്‍ തന്നെ ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ഥാടനത്തിനായുള്ള തയാറെടുപ്പുകള്‍ മന്ത്രാലയം ആരംഭിച്ചിരുന്നതായും മന്ത്രാലയത്തിന്‍റെ സമൂഹമാധ്യമങ്ങള്‍ ഉള്‍പ്പെടെയുള്ള വിവിധ ചാനലുകള്‍ വഴി ഇക്കാര്യം പുറത്തുവിട്ടിരുന്നതായും ഖത്തര്‍ വാര്‍ത്ത ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ അലി ബിന്‍ സുല്‍ത്താന്‍ അല്‍ മിസ്ഫിരി വ്യക്തമാക്കി. 5000ത്തിലധികം പൗരന്മാരാണ് ഇത്തവണ ഹജ്ജിനായി അപേക്ഷിച്ചത്. സൗദി ഹജ്ജ് മന്ത്രാലയത്തിന്‍റെ എല്ലാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ടുള്ള അപേക്ഷകള്‍ സമര്‍പ്പിച്ചവര്‍ക്ക് ഇ-മെയില്‍ വഴിയും മറ്റു മാര്‍ഗങ്ങളിലൂടെയും സ്ഥിരീകരണ വിവരം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

സൗദിയില്‍ ഖത്തരി തീര്‍ഥാടകരുടെ താമസം സംബന്ധിച്ചും തീര്‍ഥാടകര്‍ക്കുള്ള സൗകര്യങ്ങള്‍ സംബന്ധിച്ചും സൗദി ഹജ്ജ്, ഉംറ മന്ത്രാലയം, തവാഫ എസ്റ്റാബ്ലിഷ്മെന്‍റ് ഫോര്‍ സൗത്ത് ഏഷ്യന്‍ പില്‍ഗ്രിംസ് എന്നിവരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്. തീര്‍ഥാടകരുടെ താമസവുമായി ബന്ധപ്പെട്ടും മറ്റു കാര്യങ്ങള്‍ക്കുമായി ഖത്തര്‍ ഔദ്യോഗിക പ്രതിനിധി സംഘം സൗദി അറേബ്യ സന്ദര്‍ശിച്ചിരുന്നുവെന്നും അല്‍മിസ്ഫിരി പറഞ്ഞു. ഖത്തറിനനുവദിച്ച ഹജ്ജ് േക്വാട്ട വര്‍ധിപ്പിക്കാന്‍ ശ്രമങ്ങള്‍ നടന്നുവരുകയാണെന്നും പറഞ്ഞു. അതേസമയം, ഈവര്‍ഷം 12 ഹജ്ജ് കാമ്ബയിനുകള്‍ക്ക് സൗദി അതോറിറ്റി അംഗീകാരം നല്‍കിയിട്ടുണ്ട്. അധിക കാമ്ബയിനുകള്‍ക്ക് അംഗീകാരം ലഭിക്കുന്നതിനുള്ള സാധ്യതകളേറെയാണെന്നും അംഗീകാരത്തിനായി കാത്തിരിക്കുകയാണെന്നും സൂചിപ്പിച്ചു.

ഹജ്ജ് മിഷന്‍ സംബന്ധിച്ച ചോദ്യത്തിന്, ഓരോ വര്‍ഷവും ഔഖാഫ് ഇസ്ലാമികകാര്യ മന്ത്രിയുടെ നിര്‍ദേശ പ്രകാരം മിഷന് രൂപം നല്‍കാറുണ്ടെന്നും അഡ്മിനിസ്ട്രേറ്റിവ് യൂനിറ്റ്, ടെക്നിക്കല്‍, സൂപ്പര്‍വിഷന്‍, കമ്യൂണിക്കേഷന്‍, ശരീഅ തുടങ്ങി വിവിധ യൂനിറ്റുകളുള്‍പ്പെടുന്നതാണ് മിഷനെന്നും അല്‍ മിസ്ഫിരി വ്യക്തമാക്കി. ഈവര്‍ഷത്തെ ഹജ്ജ് തീര്‍ഥാടനത്തിനായി ഖത്തറില്‍ നിന്നുള്ള ആദ്യ സംഘം ജൂണ്‍ 10ന് മക്കയിലേക്ക് തിരിച്ചു. കോവിഡ് പശ്ചാത്തലത്തില്‍ തീര്‍ഥാടകര്‍ സൗദി ഹജ്ജ് മന്ത്രാലയം നിശ്ചയിച്ച സുരക്ഷ മുന്‍കരുതലുകള്‍ പാലിക്കണമെന്നും പുറപ്പെടുന്നതിന്‍റെ 72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍.ടി.പി.സി.ആര്‍ നെഗറ്റിവ് പരിശോധന ഫലം സമര്‍പ്പിക്കണമെന്നും തുറസ്സായ സ്ഥലങ്ങളിലും അടച്ചിട്ട സ്ഥലങ്ങളിലും മാസ്ക് ധരിക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular