Saturday, April 27, 2024
HomeUncategorizedവീ​ടി​ന്‍റെ ചു​മ​രി​ടി​ഞ്ഞ്​ വീ​ണ് ഏ​ഴ്​ ആ​ടു​ക​ള്‍ ച​ത്തു

വീ​ടി​ന്‍റെ ചു​മ​രി​ടി​ഞ്ഞ്​ വീ​ണ് ഏ​ഴ്​ ആ​ടു​ക​ള്‍ ച​ത്തു

പ​ത്തി​രി​പ്പാ​ല: വീ​ടി​ന്റെ ചു​മ​രി​ടി​ഞ്ഞ് വീ​ണ് മ​ണ്ണി​ന​ടി​യി​ല്‍​പെ​ട്ട ഏ​ഴ്​ ആ​ടു​ക​ള്‍ ച​ത്തു. മ​ങ്ക​ര ക​ല്ലൂ​ര്‍ ചേ​ല​ങ്ക​ര​യി​ല്‍ വ​യോ​ധി​ക​യാ​യ മു​ത്തു മ​ണി​യു​ടെ 12 ആ​ടു​ക​ളി​ല്‍ ഏ​ഴെ​ണ്ണ​മാ​ണ് ച​ത്ത​ത്.

വെ​ള്ളി​യാ​ഴ്ച പു​ല​ര്‍​ച്ച 2.30ഓ​ടെ​യാ​ണ് സം​ഭ​വം. പ​ഴ​യ വീ​ടി​ന് സ​മീ​പ​ത്താ​യാ​ണ് ആ​ട്ടി​ന്‍​കൂ​ട് സ്ഥി​തി ചെ​യ്യു​ന്ന​ത്. ത​ക​ര്‍​ച്ച​യി​ലാ​യ വീ​ടാ​യ​തി​നാ​ല്‍ മു​ത്തു​മ​ണി​യും സ​ഹോ​ദ​രി​യും സ​മീ​പ​ത്തെ ഷെ​ഡി​ലാ​ണ് താ​മ​സം. പ​ഴ​യ വീ​ടി​ന്റെ ചു​മ​ര്‍ ത​ക​ര്‍​ന്ന് ആ​ട്ടി​ന്‍ കൂ​ടി​ന് മു​ക​ളി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു.

ആ​ടു​ക​ളു​ടെ കൂ​ട്ടക്കരച്ചില്‍ കേ​ട്ട് വീ​ട്ടു​കാ​ര്‍ ഓ​ടി​യെ​ത്തി ബ​ന്ധു​ക്ക​ളെ വി​ളി​ച്ചു കൂ​ട്ടി ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം ന​ട​ത്തി​യെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. മൂ​ന്നെ​ണ്ണം ഗ​ര്‍​ഭി​ണി​ക​ളും നാ​ല് ആ​ടു​ക​ള്‍ പ്ര​സ​വം ക​ഴി​ഞ്ഞ​തു​മാ​ണ്. ആ​ട് വ​ള​ര്‍​ത്തി​യും പാ​ല്‍ വി​റ്റു​മാ​ണ് വ​യോ​ധി​ക​യാ​യ മു​ത്തു മ​ണി​യു​ടെ ഉ​പ​ജീ​വ​ന​മാ​ര്‍​ഗം. ഇ​തോ​ടെ ഇ​വ​രു​ടെ ഉ​പ​ജീ​വ​ന​മാ​ര്‍​ഗം നി​ല​ച്ചു. മ​ങ്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് എം.​എ​ന്‍. ഗോ​കു​ല്‍​ദാ​സ് സ്ഥ​ല​ത്തെ​ത്തി. വി​വ​രം അ​റി​യി​ച്ച​തി​നെ തു​ട​ര്‍​ന്ന് മ​ങ്ക​ര​യി​ലെ വെ​റ്റ​റി​ന​റി ഡോ​ക്ട​റും സ്ഥ​ല​ത്തെ​ത്തി തു​ട​ര്‍​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു. ദു​ര​ന്ത ദി​വാ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​ഹാ​യം ല​ഭ്യ​മാ​ക്കു​മെ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് അ​റി​യി​ച്ചി​ട്ടു​ണ്ട്. സ​ങ്ക​ര​യി​നം ആ​ടു​ക​ളാ​യ​തി​നാ​ല്‍ ര​ണ്ടു ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ ന​ഷ്ടം ക​ണ​ക്കാ​ക്കു​ന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular