Tuesday, May 7, 2024
HomeKeralaസ്വര്‍ണം കവര്‍ന്ന കേസ്: അന്തര്‍ സംസ്ഥാന തൊഴിലാളി അറസ്റ്റില്‍

സ്വര്‍ണം കവര്‍ന്ന കേസ്: അന്തര്‍ സംസ്ഥാന തൊഴിലാളി അറസ്റ്റില്‍

തലശ്ശേരി: ജോലിക്കുവന്ന വീട്ടില്‍ നിന്നും സ്വര്‍ണമാലയും മോതിരവും കവര്‍ന്ന കേസില്‍ ബംഗാള്‍ സ്വദേശി അറസ്റ്റില്‍.

പശ്ചിമ ബംഗാള്‍ കൊല്‍ക്കത്ത ഹുഗ്ലി ജില്ലയിലെ ശ്രീമന്താണ് (39) പിടിയിലായത്. ന്യൂമാഹി പെരുമുണ്ടേരിയിലെ ജിമി ഘറില്‍ ജാബിറിന്റെ വീട്ടിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന അഞ്ചുപവന്‍ സ്വര്‍ണാഭരണമാണ് കഴിഞ്ഞ ദിവസം കവര്‍ച്ച ചെയ്യപ്പെട്ടത്.

കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം. വീട്ടില്‍ ഫര്‍ണിച്ചര്‍ സെറ്റുചെയ്യാന്‍ വന്നതായിരുന്നു പ്രതിയായ ശ്രീമന്ത്. വീട്ടുടമസ്ഥന്റെ പരാതിയെ തുടര്‍ന്ന് ന്യൂ മാഹി പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് പ്രതി പിടിയിലായത്. ഇയാള്‍ താമസിച്ചുവന്നിരുന്ന പുരയിടത്തിനുപിന്നില്‍ മണ്ണില്‍ കുഴിച്ചിട്ടിരുന്ന തൊണ്ടി മുതല്‍ പൊലീസ് കണ്ടെടുത്തു.

ഒമ്ബതു വര്‍ഷമായി ചൊക്ലിയിലെ ഫര്‍ണിച്ചര്‍ സ്ഥാപനത്തില്‍ പ്രതി ജോലി ചെയ്തുവരുകയായിരുന്നു. ന്യൂ മാഹി എസ്.ഐ ടി.എം. വിപിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. എസ്.ഐ ജയന്‍, സിവില്‍ പൊലീസ് ഓഫിസര്‍ ഷിഗിന്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular