Friday, April 26, 2024
HomeUSAമലയാളി യുവാവിന് വേണ്ടി ടൊറന്റോ മലയാളി സമാജം ഫണ്ട് സമാഹരിക്കുന്നു

മലയാളി യുവാവിന് വേണ്ടി ടൊറന്റോ മലയാളി സമാജം ഫണ്ട് സമാഹരിക്കുന്നു

ടൊറന്റൊ: അകാലത്തില്‍ വിടപപറഞ്ഞ  നെവില്‍ ജോളിയുടെ, 23, സംസ്‌കാര ചടങ്ങുകള്‍ക്ക് വേണ്ടി ടൊറന്റോ മലയാളി സമാജം ഫണ്ട് സമാഹരിക്കുന്നു

കൊച്ചി സ്വദേശിയായ നെവില്‍ 2020-ല്‍ ആണ്  ഉപരി പഠനത്തിനായി കാനഡയിലെത്തിയത്. ടൊറന്റോയിലെ ലംബ്ടണ്‍ കോളജില്‍ നിന്ന് സൈബര്‍ സെക്യുരിറ്റില്‍ അടുത്ത  വര്‍ഷം ബിരുദമെടുത്തു. തുടര്‍ന്ന്ന് ഒരു കമ്പനിയില്‍ സൈബര്‍ സെക്യുരിറ്റി അനലിസ്റ്റയി ജോലി ചെയ്യുകയായിരുന്നു.

ഈ മാസം 15-നു നാട്ടില്‍ പോയി മടങ്ങി വരുമ്പോള്‍ പുറം വേദന അനുഭവപ്പെട്ടു. മൂന്നു ദിവസം കഴിഞ്ഞപ്പോള്‍ അതു കൂടി. സ്‌കോലിയോസിസ് എന്ന രോഗമാണെന്നും കാര്യമായ  ചികില്‍സയില്ലെന്നും ഡോക്ടർ  പറഞ്ഞു. പെയിന്‍ കില്ലറും കൊടുത്തു. എന്നാല്‍ കഴിഞ്ഞ  വെള്ളിയാഴ്ച ശ്വസിക്കാന്‍ പ്രയാസമായി.
ശനിയാഴ്ച (25-നു) സ്‌കാര്‍ബറോ  ജനറല്‍ ഹൊസ്പിറ്റലിലെ എമര്‍ജന്‍സിയില്‍ കൊണ്ടു പോയി. ശ്വാസകോശത്തില്‍ ഫ്‌ല്യൂയിഡ്  ഉണ്ടെന്നും അത് നീക്കണമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.

പിറ്റെന്ന് ഫ്‌ലൂയിഡ് നീക്കുമ്പോള്‍ ബ്ലീഡിംഗ് ഉണ്ടായി. പ്രധാന  രക്തധമനി പൊട്ടിയതാണ്   കാരണമെന്നു സ്‌കാന്‍ ചെയ്തപ്പോൾ  കണ്ടു. ഫ്‌ലുയിഡ് നീക്കാന്‍ ട്യുബ് ഇടുമ്പോഴാണ്  ധമനി പൊട്ടിയത്.

തുട്രന്ന് ടോറന്റൊ ഹോസ്പിറ്റലിലേക്കു മാറ്റി. ശ്വാസകോശത്തില്‍ നാലു ലിറ്റര്‍ രക്തം ഉണ്ടെന്നു ഡോക്ടര്‍ പറഞ്ഞു. അത് നീക്കം ചെയ്യുമ്പോള്‍ രക്തം കട്ട പിടിക്കുകയും രണ്ട് വട്ടം ഹാര്‍ട്ട് അട്ടക്ക് ഉണ്ടാവുകയും ചെയ്തു. ശസത്രക്രിയക്കു ശേഷം വെന്റിലേറ്ററിലാക്കി. മൂന്നാമത്തും  ഹാര്‍ട്ട് അറ്റാക്ക് ഉണ്ടായി നെവില്‍ വിട പറഞ്ഞു.

നെവിലിന്റെ സഹോദരി മനീഷയും വിദ്യാര്‍ഥിയായി കാനഡയിലുണ്ട്.

സംസ്‌കാരത്തിന്റെ വിശദവിവരങ്ങൾ  അറിവായിട്ടില്ലെന്നു സമാജം  മുന്‍ പ്രസിഡന്റും ഫൊക്കാന   മുന്‍ ജനറല്‍ സെക്രട്ടറിയുമായ ടോമി കോക്കാട്ട്  പറഞ്ഞു.

donate:

Fundraiser by Tms Malayalee Samajam : Fundraiser for Nevil Joly (gofundme.com)

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular