Tuesday, May 7, 2024
HomeUSAവിവാദങ്ങൾ കേരളത്തിന്റെ വികസനം മുടക്കുന്നു: ജോൺ ബ്രിട്ടാസ് എം.പി.

വിവാദങ്ങൾ കേരളത്തിന്റെ വികസനം മുടക്കുന്നു: ജോൺ ബ്രിട്ടാസ് എം.പി.

ഒർലാണ്ടോ: പ്രവാസികൾ കേരളത്തിലേക്ക് പണം ഒഴുക്കുമ്പോൾ അതിൽ ഒരു 50000 കോടിയെങ്കിലും അന്യ സംസ്ഥാന തൊഴിലാളികൾ കൊണ്ട് പോകുകയാണെന്ന് ജോണ് ബ്രിട്ടാസ് എം.പി. പറഞ്ഞു. വികസനത്തിന് നമ്മുടെ സ്റ്റേറ്റിൽ ഏറ്റവും വിഘാതം സൃഷ്ഠിക്കുന്നത് വിവാദങ്ങളാണ്. അതുണ്ടാക്കുന്നതിൽ മാധ്യമങ്ങൾക്ക്  വലിയ പങ്കുണ്ട്.

സമ്പന്ന രാജ്യങ്ങളോട് കിടപിടിക്കുന്ന മാനുഷിക സൂചിക ഉന്നമനം കൈവരിച്ച നാടാണ് കേരളം. കറന്സി  നോട്ട് എണ്ണുമ്പോൾ പല സംസ്ഥാനങ്ങളും നമ്മുടെ മുന്നിലായിരിക്കും. പക്ഷെ സോഷ്യൽ കാപിറ്റൽ നോക്കുമ്പോൾ നാം തന്നെ മുന്നിൽ. ഇത് നിസാരമല്ല. ഇത് കൈവരിച്ചത് കേരളത്തിലെ സാമൂഹിക അന്തരീക്ഷം  കൊണ്ടാണ്. ജാതിമത ഭിന്നതകളോ സംഘർഷമോ ഇല്ലാത്തതാണ് നമുക്ക് മാറ്റങ്ങൾ കൊണ്ടു വന്നത്.

നാട്ടിൽ  വലിയ കാറിൽ സഞ്ചരിക്കുന്ന പ്രവാസിക്ക് അതിനു പറ്റിയ റോഡില്ലെന്നു പരാതി. അത് പോലെ റോഡരികിൽ  റസ്റ്റ് റൂമില്ല. അങ്ങെനെ പല പ്രശ്നങ്ങളുണ്ട്. അതിനു പ്രധാന കാരണം വിവാദങ്ങൾ പ്രശ്നമാകുന്നു എന്നതാണ് .  ലോകത്ത്  ഏറ്റവും  വിവാദം കയറ്റുമതി ചെയ്യുന്ന നാടാണ്  നമ്മുടേത്. കേരളത്തിന്റെ സാമൂഹിക സാഹചര്യം മാറ്റാൻ പ്രവാസികളുടെ സഹായം വേണ്ടതുണ്ട്.

ലോക കേരളംസഭക്ക് കൂടുതൽ പേര് വന്നത് ഫോമയിൽ നിന്നായിരുന്നു. എന്നാൽ സഭയെ ഏറ്റവും അനുമോദിച്ചത് ഫൊക്കാനയിൽ നിന്ന് വന്നവരായിരുന്നു.

പ്രവാസികളുടെ പണം വേണം. പക്ഷെ പകരം അവർക്ക് ഒന്നും കൊടുക്കേണ്ടതില്ലെന്നാണ് ചിന്താഗതി . ഭക്ഷണം കൊടുക്കുന്നത് പോലും വിവാദം.

ഇത്ര ഉന്നത നിലവാരമുള്ള  ഒരു സ്റ്റേറ്റ് വിവാദം വഴി പിന്നോക്കംപോകുന്നത് ഖേദകരമാണെന്നു  ബ്രിട്ടാസ് ചൂണ്ടിക്കാട്ടി.

ഇതൊക്കെ മാറണം. പ്രവാസിക്കു അര്ഹാമായ അംഗീകാരം ലഭിക്കണം

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular