Wednesday, May 1, 2024
HomeKeralaകാനം പിണറായി വിജയന്റെ വിനീത വിധേയന്‍; ഷാഫി പറമ്ബില്‍

കാനം പിണറായി വിജയന്റെ വിനീത വിധേയന്‍; ഷാഫി പറമ്ബില്‍

മുന്‍മന്ത്രി എം.എം മണി ആനിരാജയെ ആക്ഷേപിച്ച സംഭവത്തില്‍ കാര്യമായ വിമര്‍ശനം നടത്താത്ത സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ പരിഹസിച്ച്‌ ഷാഫി പറമ്ബില്‍ എം.എല്‍.എയുടെ ഫെയ്‌സ് ബുക്ക് പോസ്റ്റ്.

കാനം ഘടകകക്ഷി നേതാവായിട്ടല്ല, പിണറായി വിജയന്റെ വിനീത വിധേയനായിട്ടാണ് പെരുമാറുന്നതെന്ന് ഷാഫി പറമ്ബില്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

‘പിണറായി സിപിഐയില്‍ അടിമകളെ ‘ഒണ്ടാക്കുന്നത്’ കൊണ്ടാണ് എം.എം മണി ആനിരാജയെ ആക്ഷേപിച്ചിട്ടും ഒരു വാക്ക് കൊണ്ട് പോലും പ്രതിഷേധിക്കാന്‍ കേരളത്തിലെ സിപിഐയുടെ സംസ്ഥാന നേതൃത്വം മുതിരാത്തത്. കാനം ഘടകകക്ഷി നേതാവായിട്ടല്ല പിണറായി വിജയന്റെ വിനീത വിധേയനായിട്ടാണ് പെരുമാറുന്നത്. കമ്മ്യൂണിസ്റ്റ് ഐക്യം എന്നാല്‍ പിണറായി വിജയന്റെ അടിമയാകലല്ല എന്ന് പറയാന്‍ ഒരു വെളിയം ഭാര്‍ഗവനോ സ. ചന്ദ്രപ്പനോ ഇല്ലാതെ പോയതില്‍ സിപിഐ അണികള്‍ ദുഃഖിക്കുന്നുണ്ടാവും’. – ഷാഫി പറമ്ബില്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular