Monday, May 6, 2024
HomeGulfപരിസ്ഥിതി വിഷയങ്ങളില്‍ ഗൗരവം വേണം -മന്ത്രി

പരിസ്ഥിതി വിഷയങ്ങളില്‍ ഗൗരവം വേണം -മന്ത്രി

ദോഹ: ഇറാന്‍ തലസ്ഥാനമായ തെഹ്റാനില്‍ നടന്ന പരിസ്ഥിതി സഹകരണവുമായി ബന്ധപ്പെട്ട മന്ത്രിതല യോഗത്തില്‍ ഖത്തര്‍ പങ്കെടുത്തു.

നല്ല ഭാവിക്ക് പരിസ്ഥിതി സഹകരണം എന്ന വിഷയത്തില്‍ നടന്ന യോഗത്തില്‍ പൊതുവായ പരിസ്ഥിതി വെല്ലുവിളികളെയും കാലാവസ്ഥാ വ്യതിയാന പ്രതിസന്ധികളെയും നേരിടുന്നതിന് മേഖല സഹകരണം ശക്തമാക്കുകയാണ് ലക്ഷ്യമിടുന്നത്. ഖത്തറിനെ പ്രതിനിധാനംചെയ്ത് പരിസ്ഥിതി, കാലാവസ്ഥ വ്യതിയാന വകുപ്പ് മന്ത്രി ശൈഖ് ഡോ. ഫാലിഹ് ബിന്‍ നാസര്‍ ബിന്‍ അഹ്മദ് ബിന്‍ അലി ആല്‍ഥാനിയാണ് പങ്കെടുത്തത്.

ഖത്തര്‍ ദേശീയ വിഷന്‍ 2030നെ അടിസ്ഥാനമാക്കി പരിസ്ഥിതി വിഷയങ്ങളിലും പ്രശ്നങ്ങളിലും ഖത്തര്‍ ഗൗരവത്തോടെയാണ് ഇടപെടുന്നതെന്നും സമുദ്ര പരിസ്ഥിതിയുടെ സംരക്ഷണത്തിനും വംശനാശ ഭീഷണി നേരിടുന്ന ജീവിവര്‍ഗങ്ങളുടെ സംരക്ഷണത്തിനും മലിനീകരണം കുറക്കുന്നതിനും ഖത്തര്‍ നിരന്തരമായി ശ്രമിക്കുന്നുണ്ടെന്നും ശൈഖ് ഡോ. ഫാലിഹ് ബിന്‍ അഹ്മദ് അലി ആല്‍ഥാനി വ്യക്തമാക്കി. കാലാവസ്ഥാ വ്യതിയാനത്തിന്‍റെ പ്രത്യാഘാതങ്ങള്‍ കുറക്കുന്നതിനുള്ള ശ്രമങ്ങള്‍ക്ക് ഖത്തറിന്‍റെ പിന്തുണയുണ്ടെന്നും വര്‍ത്തമാന, ഭാവി പരിസ്ഥിതി പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്നതിനും പരിഹാരമാര്‍ഗങ്ങള്‍ തേടുന്നതിനുമായി പ്രത്യേക കര്‍മപദ്ധതി വികസിപ്പിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

പരിസ്ഥിതി പ്രശ്നങ്ങള്‍ നേരിടുന്നതിന് മേഖലാതലത്തിലെ സഹകരണം ശക്തമാക്കുന്നതിന്‍റെ ഭാഗമായുള്ള യോഗത്തിന് വലിയ പ്രാധാന്യമുണ്ടെന്നും പരിസ്ഥിതി പ്രതിസന്ധികളെ നേരിടാന്‍ കൂട്ടായ സഹകരണത്തിലൂടെ സാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രായോഗികവും കാര്യക്ഷമവുമായ പരിഹാരം കണ്ടെത്തുന്നതിനുള്ള മേഖല അന്തര്‍ദേശീയ ശ്രമങ്ങളെ ഒരുമിപ്പിക്കുന്നതിനുള്ള സുവര്‍ണാവസരമാണിതെന്നും വ്യക്തമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular