Wednesday, May 1, 2024
HomeGulfലോകകപ്പ് ഫാന്‍സ്‌ സോക്കര്‍ ഫെസ്റ്റിവല്‍; നെതര്‍ലാന്‍ഡ്‌സ് ജേതാക്കള്‍

ലോകകപ്പ് ഫാന്‍സ്‌ സോക്കര്‍ ഫെസ്റ്റിവല്‍; നെതര്‍ലാന്‍ഡ്‌സ് ജേതാക്കള്‍

കുവൈറ്റ്> കേരളാ എക്സ്പാറ്റ്സ് ഫുട്ബാള്‍ അസോസിയേഷന്‍ കുവൈത്തും അല്‍ അന്‍സാരി എക്സ്ചേഞ്ച്- മെട്രോ മെഡിക്കല്‍ കെയറുമായി സഹകരിച്ചു നടത്തിയ ലോകകപ്പ് ഫാന്‍സ് സോക്കര്‍ ഫെസ്റ്റില്‍ നെതര്‍ലാന്‍ഡ്സ് ജേതാക്കളായി.

ഫൈനലില്‍ ഫ്രാന്‍സിനെ ടൈ ബേക്കറില്‍ പരാജയപ്പെടുത്തിയാണ് കിരീട നേട്ടം വെള്ളിയാഴ്ച വൈകിട്ട് ഫഹാഹീല്‍ പബ്ലിക് അതോറിറ്റി യൂത്ത് സ്റ്റേഡിയത്തില്‍ നടന്ന മത്സരങ്ങളില്‍ രണ്ടു ഗ്രൂപ്പുകളിലായി പത്ത് ടീമുകള്‍ പങ്കെടുത്തു.

കനത്ത ചൂടിനെ വകവെക്കാതെ വിവിധ രാജ്യങ്ങളുടെ ഫാന്‍സുകാര്‍ കൊടികളും, ബാനറുമായി സ്റ്റേഡിയത്തില്‍ എത്തിയപ്പോള്‍ മത്സരങ്ങള്‍ ആവേശമായി. ഗോള്‍ഡന്‍ ഗ്ലൗ- അമീസ് (നെതെര്‍ലാന്‍ഡ്സ്) ടോപ് സ്കോറര്‍- അബ്ദുല്‍ റഹ്മാന്‍ (ബെല്‍ജിയം) ഗോള്‍ഡന്‍ ബോള്‍- സിധു (ഫ്രാന്‍സ് ) എന്നിവരെ തെരഞ്ഞെടുത്തു. ശ്രീജിത്ത് (ബിസിനസ്സ് ഡെവലപ്പ്മെന്റ് മാനേജര്‍ അല്‍ അന്‍സാരി എക്സ്ചേഞ്ച് ), ഫൈസല്‍ ഹംസ (ബിസിനസ്സ് ഡെവലപ്പ്മെന്റ് മാനേജര്‍ മെട്രോ മെഡിക്കല്‍ കെയര്‍), അബ്ദുല്‍ അസിസ് (അസിസ്റ്റന്റ് മാനേജര്‍ ജോയ് ആലുക്കാസ്), കെഫാക് പ്രസിഡന്റ് ബിജു ജോണി, സെക്രട്ടറി വിഎസ് നജീബ്, കെഫാക് മാനേജ്മെന്റ് കമ്മറ്റി അംഗങ്ങളായ മന്‍സൂര്‍ അലി, ജിജോ, ബിജു, റോബര്‍ട്ട് ബെര്‍ണാഡ്, ഫൈസല്‍ ഇബ്രാഹിം, അബ്ബാസ്, ജെസ്വിന്‍, ഷാജഹാന്‍, സുമേഷ്, നാസര്‍, സഹീര്‍, ഹനീഫ എന്നിവര്‍ പങ്കെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular