Sunday, April 28, 2024
HomeIndiaരാജ്‍പഥ് ഇനി ചരിത്രം; പുതിയ പേര് കര്‍ഥവ്യപഥ്

രാജ്‍പഥ് ഇനി ചരിത്രം; പുതിയ പേര് കര്‍ഥവ്യപഥ്

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്തെ സുപ്രധാന പാതയായ രാജ്‍പഥ് ഇനി പുതിയ പേരില്‍ അറിയപ്പെടും. കര്‍ത്തവ്യപഥ് ആയിരിക്കും പാതയുടെ പുതിയ പേര്.

രാഷ്ട്രപതി ഭവന്‍ മുതല്‍ ഇന്ത്യാ ഗേറ്റ് വരെയുള്ള പാതയുടെ ചരിത്രപ്രധാനമായ പേര് മാറ്റാനാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കം നടത്തുന്നത്. സെപ്റ്റംബര്‍ എട്ടുമുതല്‍ പുതിയ പേരിലായിരിക്കും പാത അറിയപ്പെടുക.

ഡല്‍ഹിയിലെ ഏറ്റവും ജനപ്രിയമായ പാതകളിലൊന്നാണ് രാജ്‍പഥ്. രാജ്യചരിത്രത്തില്‍ തന്നെ നിര്‍ണായകമായ സംഭവങ്ങള്‍ക്ക് സാക്ഷിയായ പാതയാണിത്. ബ്രിട്ടീഷ് ഭരണകാലത്ത് കിങ്‌സ് വേ എന്ന പേരിലാണ് ഇവിടെ അറിയപ്പെട്ടിരുന്നത്. സ്വാതന്ത്ര്യത്തിനുശേഷം രാജ്‍പഥ് എന്ന് പുനര്‍നാമകരണം ചെയ്യുകയായിരുന്നു. എല്ലാ വര്‍ഷവും റിപബ്ലിക്ക്ദിന പരേഡ് ഇതുവഴിയാണ് കടന്നുപോകാറുള്ളത്.

കോളോനിയല്‍ സ്വാധീനങ്ങള്‍ അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് പേരുമാറ്റമെന്നാണ് വിശദീകരണം. കഴിഞ്ഞ ആഗസ്റ്റ് 15ന് ചെങ്കോട്ടയില്‍ നടത്തിയ പ്രസംഗത്തില്‍ കൊളോനിയല്‍ ബോധമുണര്‍ത്തുന്ന ചിഹ്നങ്ങളെല്ലാം രാജ്യത്തുനിന്ന് തുടച്ചുനീക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായി കഴിഞ്ഞയാഴ്ച കൊച്ചിയില്‍ ഐ.എന്‍.എസ് വിക്രാന്ത് വിമാനവാഹിനി കപ്പലിന്റെ സമര്‍പ്പണ ചടങ്ങില്‍ ഇന്ത്യന്‍ നാവികസേനയുടെ പതാക മാറ്റിയിരുന്നു.

ഇന്ത്യയുടെ ഭരണസിരാകേന്ദ്രം ഉള്‍പ്പെടുന്ന പ്രദേശങ്ങളുടെ മുഖച്ഛായ തന്നെ മാറ്റുന്ന സെന്‍ട്രല്‍ വിസ്ത പദ്ധതി വ്യാഴാഴ്ച പ്രധാനമന്ത്രി രാജ്യത്തിനു സമര്‍പ്പിക്കാനിരിക്കുകയാണ്. അതിനിടെയാണ് രാജ്‍പഥിന്റെ പേരുമാറ്റവും. മോദി അധികാരത്തിലേറിയ ശേഷം പ്രധാനമന്ത്രിയുടെ വസതി ഉള്‍പ്പെടുന്ന റേസ് കോഴ്‌സ് പാതയുടെ പേര് ലോക് കല്യാണ്‍ മാര്‍ഗ് എന്നാക്കിയിരുന്നു. ഔറംഗസേബ് റോഡ് ഡോ. എ.പി.ജെ അബ്ദുല്‍ കലാം റോഡ് എന്നും തീര്‍മൂര്‍ത്തി ചൗക്ക് തീര്‍മൂര്‍ത്തി ഹൈഫ ചൗക്ക് എന്നും പുനര്‍നാമകരം നടത്തിയിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular