Sunday, April 28, 2024
HomeIndiaരാജസ്ഥാന്‍ പ്രതിസന്ധി; കമല്‍നാഥിനെ ഇറക്കി ഹൈക്കമാന്റ്, ദില്ലിയില്‍ നിര്‍ണയാക കൂടിക്കാഴ്ച

രാജസ്ഥാന്‍ പ്രതിസന്ധി; കമല്‍നാഥിനെ ഇറക്കി ഹൈക്കമാന്റ്, ദില്ലിയില്‍ നിര്‍ണയാക കൂടിക്കാഴ്ച

ദില്ലി: രാജസ്ഥാന്‍ രാഷ്ട്രീയത്തില്‍ പ്രതിസന്ധി തുടരവെ മുതിര്‍ന്ന നേതാവും മുന്‍ മധ്യപ്രദേശ് മുഖ്യമന്ത്രിയുമായ കമല്‍നാഥിനെ ഇറക്കി പ്രശ്ന പരിഹാരത്തിന് സാധ്യത തേടി ഹൈക്കമാന്റ്.

ദില്ലിയിലെത്തിയ കമല്‍നാഥ് ഗെഹോട്ടുമായി കൂടിക്കാഴ്ച നടത്തിയേക്കുമെന്നാണ് സൂചന. ഗെഹ്ലോട്ടുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന നേതാവാണ് കമല്‍നാഥ്. അതേസമയം കമല്‍നാഥിനെ അധ്യക്ഷനാക്കാനുള്ള ഭാഗമായാണോ ദില്ലിയിലേക്ക് വിളിപ്പിച്ചതെന്ന് അഭ്യൂഹവും നിലനില്‍ക്കുന്നുണ്ട്.

അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാന്‍ തയ്യാറാണെന്നും രാജസ്ഥാന്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെയ്ക്കാമെന്നും അറിയിച്ച പിന്നാലെയായിരുന്നു ഗെഹ്ലോട്ട് പക്ഷത്തെ എംഎല്‍എമാരുടെ നേതൃത്വത്തില്‍ വിമത നീക്കം ഉണ്ടായത്. ഗെഹ്ലോട്ടിനെ അധ്യക്ഷനാക്കിയാലും മുഖ്യമന്ത്രി സ്ഥാനത്ത് തുടരാന്‍ അനുവദിക്കണമെന്നാണ് ആവശ്യം. അതല്ലെങ്കില്‍ അദ്ദേഹം പറയുന്ന നേതാവിനെ മുഖ്യമന്ത്രിയാക്കണമെന്നും നേതാക്കള്‍ പറയുന്നു. മുന്‍ പിസി സി അധ്യക്ഷനും യുവ നേതാവുമായ സച്ചിന്‍ പൈലറ്റിനെ മുഖ്യമന്ത്രിയാക്കാനാണ് ഹൈക്കമാന്റിന്റെ നീക്കം.

എല്ലാം നേരത്തെ തീരുമാനിച്ചതായിരുന്നു… ഇത് അച്ചടക്കമില്ലായ്മയാണ്; ഗെലോട്ടിനെതിരെ അജയ് മാക്കന്‍

പ്രശ്ന പരിഹാരത്തിനായി അജയ് മാക്കനേയും മല്ലികാര്‍ജുന്‍ ഖാര്‍ഗയെയും സോണിയ ഗാന്ധി രാജസ്ഥാനിലേക്ക് അയച്ചിരുന്നു.എന്നാല്‍ നേതാക്കളെ കാണാന്‍ ഗെഹ്ലോട്ട് പക്ഷത്തുളഅള എം എല്‍ എമാര്‍ ഇതുവരെ കൂട്ടാക്കിയിട്ടില്ല. പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ കഴിഞ്ഞ ദിവസം ചേരാനിരുന്ന നിയമസഭ കക്ഷി യോഗവും മാറ്റിവെച്ചിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular