Monday, May 6, 2024
HomeIndiaപ്രഫ. സായ്ബാബയെ ബോംബെ കോടതി കുറ്റവിമുക്തനാക്കി; ഉടന്‍ മോചിപ്പിക്കണമെന്നും കോടതി

പ്രഫ. സായ്ബാബയെ ബോംബെ കോടതി കുറ്റവിമുക്തനാക്കി; ഉടന്‍ മോചിപ്പിക്കണമെന്നും കോടതി

മുംബൈ: മാവോവാദി ബന്ധം ആരോപിച്ച്‌ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട അധ്യാപകനും എഴുത്തുകാരനുമായ പ്രഫ. ജി.എന്‍ സായ്ബാബയെ ബോംബെ ഹൈകോടതി കുറ്റവിമുക്തനാക്കി.അദ്ദേഹത്തെ ഉടന്‍ ജയിലില്‍ നിന്ന് മോചിപ്പിക്കണമെന്നും കോടതി ഉത്തരവിട്ടു.

ജസ്റ്റിസുമാരായ രോഹിത് ഡിയോ, അനില്‍ പന്‍സാരെ എന്നിവരടങ്ങിയ ബെഞ്ചാണ് 2017ല്‍ ജീവപര്യന്തം തടവിനു ശിക്ഷിച്ച വിചാരണ കോടതി വിധിക്കെതിരെ സായ്ബാബ നല്‍കിയ ഹരജി പരിഗണിച്ചത്. നിലവില്‍ നാഗ്പൂര്‍ സെന്‍ട്രല്‍ ജയിലിലാണ് അദ്ദേഹം.

മാവോവാദി ബന്ധം ചുമത്തി ശിക്ഷിക്കപ്പെട്ട മറ്റ് അഞ്ച് പേരെയും ബെഞ്ച് കുറ്റവിമുക്തനാക്കി. ഇവരെ മോചിപ്പിക്കാനും ഉത്തരവിട്ടു. 2017 മാര്‍ച്ചിലാണ് മഹാരാഷ്ട്രയിലെ ഗഡ്ചിരോളി ജില്ല സെഷന്‍സ് കോടതി സായ്ബാബയും മാധ്യമ പ്രവര്‍ത്തകനും ജെ.എന്‍.യു വിദ്യാര്‍ഥിയുമടക്കമുള്ളവരെ ജീവപര്യന്തം തടവിന് ശിക്ഷിച്ചത്.

ഡല്‍ഹി യൂനിവേഴ്സിറ്റിക്ക് കീഴിലെ രാംലാല്‍ ആനന്ദ് കോളജിലെ ഇംഗ്ലീഷ് അധ്യാപകനായിരുന്നു ഇദ്ദേഹം. ജയില്‍ ശിക്ഷയനുഭവിക്കുകയായിരുന്ന ഇദ്ദേഹത്തെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു. പോളിയോ ബാധിതനായി രണ്ടു കാലുകളും തളര്‍ന്ന് ചക്രക്കസേരയില്‍ കഴിയുന്ന ഇദ്ദേഹത്തെ വിട്ടയയ്ക്കണമെന്നു യു.എന്‍ മനുഷ്യാവകാശ സമിതി ഉള്‍പ്പെടെ ആവശ്യപ്പെട്ടിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular