Tuesday, May 7, 2024
HomeKeralaപെണ്‍കുട്ടി പ്രണയം നിരസിച്ചു: കൊലപ്പെടുത്താന്‍ വീട്ടില്‍ പെട്രോളുമായി എത്തിയ യുവാവ് പിടിയില്‍

പെണ്‍കുട്ടി പ്രണയം നിരസിച്ചു: കൊലപ്പെടുത്താന്‍ വീട്ടില്‍ പെട്രോളുമായി എത്തിയ യുവാവ് പിടിയില്‍

കോഴിക്കോട് : പ്രണയം നിരസിച്ച പെണ്‍കുട്ടിയെ കൊലപ്പെടുത്താന്‍ പെട്രോളും ലൈറ്ററുമായെത്തിയ യുവാവ് പൊലീസ് പിടിയില്‍.

കോഴിക്കോട് താമരശ്ശേരിയിലാണ് സംഭവം. കുറ്റ്യാടി പാലേരി സ്വദേശി അരുണ്‍ജിത്തിനെയാണ് ഇന്നലെ രാത്രി പൊലീസ് അറസ്റ്റു ചെയതത്. യുവതിയുടെ വീട്ടിലേക്ക് അരുണ്‍ജിത്ത് കയറി വരുന്നത് കണ്ട അമ്മ വാതില്‍ അടച്ചതിനാല്‍ പ്രതിക്ക് വീടിനകത്തേക്ക് കയറാനായില്ല. സംഭവമറിഞ്ഞെത്തിയ നാട്ടുകാരാണ് യുവാവിനെ തടഞ്ഞുവെച്ച്‌ പോലീസിന് കൈമാറിയത്.

യുവാവിന്‍റെ കൈയ്യില്‍ നിന്നും ഒരു ലിറ്റര്‍ പെട്രോളും, ലൈറ്ററും കണ്ടെടുത്തു. പ്രതി മുമ്ബും പെണ്‍കുട്ടിയുടെ വീട്ടില്‍ എത്തിയിട്ടുണ്ടെന്നും അന്ന് ഇയാളെ പെണ്‍കുട്ടിയുടെ അച്ഛന്‍ താക്കീത് നല്‍കി മടക്കി അയച്ചിരുന്നുവെന്നും പോലീസ് പറഞ്ഞു. ഇന്‍സ്റ്റഗ്രാം വഴിയാണ് അരുണ്‍ജിത്ത് പെണ്‍കുട്ടിയെ പരിചയപ്പെടുന്നത്.

തുടര്‍ന്ന് പ്രണയാഭ്യര്‍ത്ഥന നടത്തുകയും അത് പെണ്‍കുട്ടി നിരസിച്ചതുമാണ് സംഭവത്തിലേക്ക് നയിച്ചത് . മുന്‍പും പെണ്‍കുട്ടിയെ അപായപ്പെടുത്താന്‍ പ്രതി ശ്രമിച്ചിട്ടുണ്ട്. ഇത് പരാജയപ്പെട്ടതിനാലാണ് ഇത്തവണ പെട്രോളും ലൈറ്ററുമായെത്തിയതെന്നാണ് വിവരം.

പ്രതിക്കെതിരെ ഭവനഭേദനം, അപായപ്പെടുത്തല്‍, സ്ത്രീത്വത്തിനെ അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ഇയാളെ താമരശ്ശേരി കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular