Saturday, April 27, 2024
HomeKeralaതൂങ്ങിമരിച്ച നിലയില്‍; ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്

തൂങ്ങിമരിച്ച നിലയില്‍; ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്

ലപ്പുറം: ഭര്‍തൃവീട്ടില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം മമ്ബാട് ചുങ്കത്തറ സ്വദേശി സുല്‍ഫത്ത് എന്ന 24-കാരിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
അതേസമയം, മരണത്തില്‍ ദുരൂഹത ആരോപിച്ച്‌ യുവതിയുടെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പരാതിയുടെ കൂടി അടിസ്ഥാനത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത നിലമ്ബൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. യുവതിയും, ഭര്‍ത്താവും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു.
ഇന്ന് രാവിലെയാണ് സുല്‍ഫത്തിനെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. പുലര്‍ച്ചെ വീട്ടില്‍ നിന്ന് ബഹളം കേട്ടിരുന്നെന്നും സ്ഥിരമായതിനാല്‍ ആദ്യം കാര്യമാക്കിയില്ലെന്നും അയല്‍വാസികള്‍ പറയുന്നു. സുല്‍ഫത്ത് തൂങ്ങിമരിക്കുകായയിരുന്നെന്നാണ് ഭര്‍തൃവീട്ടുകാര്‍ പറയുന്നത്. അതേസമയം മരണത്തില്‍ ദുരൂഹതയുണ്ടെന്ന നിലപാടിലുറച്ചുനില്‍ക്കുകയാണ് കുടുംബം.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular