Monday, May 6, 2024
HomeIndiaഐപിഎല്ലും ഏഷ്യാകപ്പും ഇന്ത്യന്‍ താരങ്ങള്‍ക്ക് ജോലിഭാരം നല്‍കും: താരങ്ങള്‍ ഐപിഎല്‍ ഒഴിവാക്കണമെന്ന് നിര്‍ദേശിച്ച്‌ രോഹിത് ശര്‍മ

ഐപിഎല്ലും ഏഷ്യാകപ്പും ഇന്ത്യന്‍ താരങ്ങള്‍ക്ക് ജോലിഭാരം നല്‍കും: താരങ്ങള്‍ ഐപിഎല്‍ ഒഴിവാക്കണമെന്ന് നിര്‍ദേശിച്ച്‌ രോഹിത് ശര്‍മ

 വര്‍ഷം ഇന്ത്യയില്‍ വച്ചാണ് ഏകദിന ലോകകപ്പ് അരങ്ങേറുന്നത്. ഇന്ത്യക്ക് വളരെ തിരക്കേറിയ സീസണ്‍ ആണ് ഇത്. ഈ മാസം ആരംഭിക്കുന്ന ഐപിഎല്ലും സെപ്റ്റംബറില്‍ ആരംഭിക്കുന്ന ഏഷ്യാകപ്പും ഇന്ത്യന്‍ താരങ്ങള്‍ക്ക് വലിയ രീതിയിലുള്ള ജോലിഭാരം ആയിരിക്കും നല്‍കുക.

അതേ സമയം, ജോലിഭാരം കൊണ്ട് ബുദ്ധിമുട്ടുന്ന താരങ്ങള്‍ക്ക് വേണമെങ്കില്‍ ഐപിഎല്‍ ഉപേക്ഷിക്കാം എന്ന് രോഹിത് ശര്‍മ.

ഫ്രാഞ്ചൈസികളുടെ നിയന്ത്രണത്തിലാണ് ഇനി കളിക്കാര്‍ എല്ലാം എന്നും അത്യന്തികമായി ഫ്രാഞ്ചൈസുകള്‍ ആണ് ഇത് തീരുമാനിക്കേണ്ടത് എന്നും രോഹിത് വ്യക്തമാക്കി.

‘ഇനി അവര്‍ക്ക് താരങ്ങള്‍ സ്വന്തമാണ്. ഞങ്ങള്‍ ചില നിര്‍ദ്ദേശങ്ങള്‍ ടീമുകള്‍ക്ക് നല്‍കിയിട്ടുണ്ട്. എങ്കിലും അത് തീരുമാനിക്കേണ്ടത് അതാത് ഫ്രാഞ്ചൈസികള്‍ ആണ്. അതിലും പ്രധാനമായി ഇക്കാര്യങ്ങള്‍ തീരുമാനിക്കേണ്ടത് താരങ്ങളാണ്. അവര്‍ എല്ലാവരും പ്രായപൂര്‍ത്തിയായവരാണ്. ഒന്നോ രണ്ടോ മത്സരങ്ങള്‍ക്ക് താരങ്ങള്‍ക്ക് ജോലിഭാരം കൂടുന്നു എന്ന് തോന്നിയാല്‍ വിശ്രമം എടുക്കാം. പക്ഷേ അത് സംഭവിക്കുമോ എന്നത് സംശയമാണ്’- രോഹിത് ശര്‍മ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular