Monday, May 6, 2024
HomeIndiaത്രിച്ചി അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ നിന്ന് 67 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി

ത്രിച്ചി അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ നിന്ന് 67 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി

ചെന്നൈ: ത്രിച്ചി അന്താരാഷ്‌ട്ര വിമാനത്താവളത്തിലൂടെ കടത്താൻ ശ്രമിച്ച സ്വര്‍ണം പിടികൂടി. വിമാനത്താവളത്തിലെ എയര്‍ ഇന്റലിജൻസ് യൂണിറ്റാണ് യാത്രക്കാരനില്‍ നിന്നും സ്വര്‍ണം പിടികൂടിയത്.

ഏകദേശം 67,05,286 രൂപ വിലമതിക്കുന്ന 1091 ഗ്രാം 24 സ്വര്‍ണമാണ് കണ്ടെത്തിയത്. വിവിധ സ്ഥലങ്ങളിലായി ഒളിപ്പിച്ചാണ് സ്വര്‍ണം കടത്താൻ ശ്രമിച്ചതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

കഴിഞ്ഞ ഫെബ്രുവരിയില്‍ ദുബായില്‍ നിന്ന് ഇൻഡിഗോ വിമാനത്തിലെത്തിയ യാത്രക്കാരനില്‍ നിന്ന് സമാനരീതിയില്‍ സ്വര്‍ണം പിടികൂടിയിരുന്നു. 47,67,198 രൂപയുടെ സ്വര്‍ണവും 4,25,000 രൂപയുടെ ഇലക്‌ട്രോണിക് സാധനങ്ങളുമാണ് ഇയാളില്‍ നിന്ന് പിടിച്ചെടുത്തത്. സ്വര്‍ണവും ഇലക്‌ട്രോണിക് സാധനങ്ങളും 51,92,198 രൂപയുടെ മൂല്യമുള്ളതാണെന്ന് അധികൃതര്‍ പറഞ്ഞു.

ജനുവരി 29-ന് യാത്രക്കാരനില്‍ നിന്നും അടിവസ്ത്രത്തില്‍ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച വിദേശ കറൻസി കണ്ടെത്തിയിരുന്നു. 10,000 യുഎസ് ഡോളറിന്റെ കറൻസിയായിരുന്നു കസ്റ്റംസ് വകുപ്പ് അന്ന് കണ്ടെത്തിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular