Friday, May 3, 2024
HomeKeralaജില്ലാ ആശുപത്രിയില്‍ നിന്ന് പിടികൂടിയത് പത്ത് മൂര്‍ഖന്‍ പാമ്ബുകളെ; മാളങ്ങള്‍ അടച്ചുതുടങ്ങിയെന്ന് അധികൃതര്‍

ജില്ലാ ആശുപത്രിയില്‍ നിന്ന് പിടികൂടിയത് പത്ത് മൂര്‍ഖന്‍ പാമ്ബുകളെ; മാളങ്ങള്‍ അടച്ചുതുടങ്ങിയെന്ന് അധികൃതര്‍

ലപ്പുറം: പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയില്‍ പാമ്ബ് ശല്യം രൂക്ഷം. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ പത്ത് മൂര്‍ഖൻ കുഞ്ഞുങ്ങളെയാണ് പിടികൂടിയത്.

സര്‍ജിക്കല്‍ വാര്‍ഡില്‍ നിന്നും ഇതിനോടുചേര്‍ന്ന വരാന്തയില്‍ നിന്നുമാണ് പാമ്ബിൻ കുഞ്ഞുങ്ങളെ പിടികൂടിയത്. ഇതോടെ ആശുപത്രിയിലെ സര്‍ജിക്കല്‍ വാര്‍ഡ് അടച്ചു.

ആശുപത്രി ജീവനക്കാരും, ജില്ലാ ട്രോമ കെയര്‍ പ്രവര്‍ത്തകരും ചേര്‍ന്നാണ് പാമ്ബുകളെ പിടികൂടിയത്. ഈ സമയം എട്ടോളം രോഗികള്‍ സര്‍ജിക്കല്‍ വാര്‍ഡിലുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.പാമ്ബിന്റെ മാളമുണ്ടായിരുന്നതായും ഒരു ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മാളങ്ങള്‍ അടച്ചുതുടങ്ങിയിട്ടുണ്ടെന്ന് അധികൃതര്‍ പറഞ്ഞു.

പാമ്ബുകളെ പിടികൂടിയതിന് പിന്നാലെ രോഗികളെ സര്‍ജിക്കല്‍ വാര്‍ഡില്‍ നിന്ന് മെഡിക്കല്‍ വാര്‍ഡിലേക്ക് മാറ്റി. സര്‍ജിക്കല്‍ വാര്‍ഡിന്റെ പിറക് വശം കാടുപിടിച്ചുകിടക്കുകയാണെന്നാണ് വിവരം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular