Thursday, May 2, 2024
HomeCinemaവളരെ മോശം അവസ്ഥയിലാണ്; എല്ലാവരും സുരക്ഷിതരായിരിക്കൂ; അവസ്ഥ തുറന്നു പറഞ്ഞ് ഭാഗ്യലക്ഷ്മി

വളരെ മോശം അവസ്ഥയിലാണ്; എല്ലാവരും സുരക്ഷിതരായിരിക്കൂ; അവസ്ഥ തുറന്നു പറഞ്ഞ് ഭാഗ്യലക്ഷ്മി

ന്റെ ഇപ്പോഴത്തെ അവസ്ഥയെ കുറിച്ച്‌ തുറന്നു പറഞ്ഞ് നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി. ഇൻസ്റ്റാഗ്രാമിലൂടെയാണ് താരം ഇക്കാര്യം പറഞ്ഞത്.

ആശുപത്രിയില്‍ നിന്നുള്ള ചിത്രത്തിനൊപ്പം ഒരു കുറിപ്പും താരം ചേര്‍ത്തിരുന്നു. എച്ച്‌ 1 എൻ 1 പനി ബാധിച്ചിരിക്കുകയാണ് ഭാഗ്യ ലക്ഷ്മിയ്‌ക്ക്.

വളരെ മോശം അവസ്ഥയിലാണ്. എല്ലാവരും സുരക്ഷിതരായി ഇരിക്കണം. എന്നായിരുന്നു ചിത്രത്തിനൊപ്പം ഭാഗ്യലക്ഷ്മി കുറിച്ചത്. എത്രയും പെട്ടെന്ന് തന്നെ സുഖം പ്രാപിക്കട്ടെ എന്നായിരുന്നു പോസ്റ്റിന് താഴെ വന്ന കമന്റുകള്‍.

അതേസമയം പല സെലിബ്രിറ്റികള്‍ക്കും പനി ബാധിച്ചു കഴിഞ്ഞു. സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റുകളായ രഞ്ജു രഞ്ജിമാരും, സൂര്യ ഇഷാനും പനി ബാധിച്ച്‌ ആശുപത്രിയില്‍ അഡ്മിറ്റാണ്. നടി രചന നാരയണൻ കുട്ടിയും പനി ബാധിച്ച്‌ ആശുപത്രിയില്‍ ആയിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular