Sunday, May 5, 2024
HomeKeralaവിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂളിലെത്താന്‍ സ്‌കൂള്‍ ബോട്ടുമായി ത്രിപുര സര്‍ക്കാര്‍

വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂളിലെത്താന്‍ സ്‌കൂള്‍ ബോട്ടുമായി ത്രിപുര സര്‍ക്കാര്‍

കുട്ടികള്‍ക്ക് സ്‌കൂളില്‍ പോകാന്‍ സ്‌കൂള്‍ ബസ് എന്ന് നമ്മള്‍ എല്ലാവരും കേട്ടിട്ടുണ്ട്, എന്നാല്‍ ത്രിപുരയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂളിലെത്താന്‍ സ്‌കൂള്‍ ബോട്ടുമായി എത്തിരിക്കുകയാണ് ത്രിപുര സര്‍ക്കാര്‍.

ഗുമതി ജില്ലയിലെ ഡംബൂര്‍ തടാകത്തിലുള്ള ദ്വീപുകളില്‍ താമസിക്കുന്ന പാവപ്പെട്ട വിദ്യാര്‍ത്ഥികളെ അവരുടെ സ്‌കൂളില്‍ സൗജന്യമായി എത്തിക്കുന്നതിന് വേണ്ടിയാണ് ത്രിപുര സര്‍ക്കാര്‍ ഇങ്ങനെ വ്യത്യസ്തമായ ഒരു മാര്‍ഗവുമായി എത്തിയിരിക്കുന്നത്. ത്രിപുര സ്‌കൂള്‍ എജ്യുക്കേഷന്‍ ഡിപാര്‍ട്‌മെന്റ് ഞായറാഴ്ചയാണ് സ്‌കൂള്‍ ബോട്ട് സര്‍വീസ് ആരംഭിച്ചത്.

നേരത്തെയും ഡംബൂര്‍ തടാകത്തില്‍ ബോട്ട് സര്‍വീസ് ഉണ്ടായിരുന്നു എങ്കിലും പാവപ്പെട്ട കുട്ടികള്‍ക്ക് ആ ഫീസ് താങ്ങാനോ ദിനംപ്രതി ആ ബോട്ടിന് സ്‌കൂളില്‍ എത്താനോ കഴിഞ്ഞിരുന്നില്ല. പിന്നാലെയാണ് വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി സര്‍ക്കാര്‍ ഇങ്ങനെ ഒരു സൗജന്യ ബോട്ട് സര്‍വീസ് തുടങ്ങിയിരിക്കുന്നത്.

മണ്‍സൂണിലാണ് കാര്യങ്ങള്‍ വളരെ അധികം അവതാളത്തിലാവുന്നത്. കുട്ടികള്‍ക്ക് തടാകവും മറ്റും കടന്ന് സ്‌കൂളില്‍ പോവുക എന്നത് ചിന്തിക്കാന്‍ പോലും സാധിക്കാത്ത കാര്യമാണ്. ബോട്ടിന്റെ ഫീസ് ഇവര്‍ക്ക് താങ്ങാന്‍ കഴിയാത്തതിനാല്‍ അവര്‍ പലപ്പോഴും സ്‌കൂളില്‍ എത്താറില്ല. എന്നാല്‍ സ്‌കൂള്‍ ബോട്ട് വന്നതോടെ കുട്ടികള്‍ക്ക് ഫീസിനെ കുറിച്ച്‌ ആകുലപ്പെടാതെ തന്നെ ദിവസവും സ്‌കൂളിലെത്താം എന്നാണ് സര്‍ക്കാര്‍ കണക്കാക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular