Monday, May 6, 2024
HomeUncategorizedപരിശീലനത്തിനിടെ യുദ്ധവിമാനം തകര്‍ന്നുവീണു, പരിക്കേല്‍ക്കാതെ രക്ഷപ്പെട്ട് ജീവനക്കാര്‍

പരിശീലനത്തിനിടെ യുദ്ധവിമാനം തകര്‍ന്നുവീണു, പരിക്കേല്‍ക്കാതെ രക്ഷപ്പെട്ട് ജീവനക്കാര്‍

ജിദ്ദ: പരിശീലനത്തിനിടെ സൗദി അറേബ്യൻ യുദ്ധവിമാനം തകര്‍ന്നുവീണു. ജീവനക്കാര്‍ പരിക്കുകളൊന്നുമേല്‍ക്കാതെ രക്ഷപ്പെട്ടു.

സൗദി കിഴക്കൻ പ്രവിശ്യയില്‍ ‘ടൊര്‍ണാഡോ’ ഇനത്തില്‍പെട്ട യുദ്ധവിമാനമാണ് പരിശീലനത്തിനിടെ വീണത്.

തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 3.44ന് ദമ്മാമിലെ ദഹ്‌റാനില്‍ കിങ് അബ്ദുല്‍ അസീസ് എയര്‍ ബേസില്‍ പതിവ് പരിശീലനത്തിനിടെയാണ് റോയല്‍ സൗദി എയര്‍ഫോഴ്‌സിെൻറ വിമാനം വീണതെന്ന് പ്രതിരോധ മന്ത്രാലയ വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ തുര്‍ക്കി അല്‍ മാലികി പറഞ്ഞു. ലൈഫ് സീറ്റ് ഉപയോഗിച്ച്‌ വിമാന ജീവനക്കാര്‍ രക്ഷപ്പെട്ടു.

വിമാനാപകടത്തിന്‍റെ ഫലമായി ഗ്രൗണ്ട് പരിക്കുകളോ നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ല. അപകടകാരണങ്ങള്‍ കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചതായും വക്താവ് അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular