Tuesday, May 7, 2024
HomeIndia''സ്മൈല്‍ പ്ലീസ്'' വിക്രം ലാൻഡറിന്‍റെ ചിത്രം പകര്‍ത്തി പ്രഗ്യാൻ റോവര്‍

”സ്മൈല്‍ പ്ലീസ്” വിക്രം ലാൻഡറിന്‍റെ ചിത്രം പകര്‍ത്തി പ്രഗ്യാൻ റോവര്‍

ബംഗളൂരു: ചന്ദ്രോപരിതലത്തില്‍ കാലുറപ്പിച്ച്‌ നില്‍ക്കുന്ന വിക്രം ലാൻഡറിന്‍റെ ചിത്രം പകര്‍ത്തി ചന്ദ്രയാൻ 3 ദൗത്യത്തിലെ പ്രഗ്യാൻ റോവര്‍.
“സ്മൈല്‍ പ്ലീസ്’ എന്ന അടിക്കുറിപ്പോടെയാണ് വിക്രം ലാൻഡറിന്‍റെ ചിത്രംഇസ്രോ എക്സില്‍ പങ്കുവച്ചത്. പ്രഗ്യാൻ റോവറിലെ നാവിഗേഷൻ കാമറകള്‍ ആണ് ചിത്രങ്ങള്‍ പകര്‍ത്തിയതെന്ന് ഐഎസ്‌ആര്‍ഒ വ്യക്തമാക്കി. ചന്ദ്രയാൻ 3 ദൗത്യത്തിനായി ലബോറട്ടറി ഫോര്‍ ഇലക്‌ട്രോ – ഒപ്ടിക്കല്‍ സിസ്റ്റംസ്(ലിയോസ്) പ്രത്യേകമായി നിര്‍മിച്ചവയാണ് നാവ്കാംസ്.നേരത്തെ, ചന്ദ്രയാൻ 3 ദൗത്യത്തില്‍ നിന്ന് ഭൂമിയിലേക്ക് അയച്ചുതരുന്ന ഒരു ചിത്രം ഡൗണ്‍ലോഡ് ചെയ്യാൻ നാല് മണിക്കൂറോളം സമയമെടുക്കുമെന്ന് ഐഎസ്‌ആര്‍ഒ വെളിപ്പെടുത്തിയിരുന്നു.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular